'സ്റ്റേഡിയത്തിനു അടുത്ത് താമസിക്കണം'- പാക് ടീമിന്റെ ഹോട്ടല്‍ മാറ്റി ഐസിസി

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി ഐസിസിക്കു പരാതി നല്‍കിയിരുന്നു
ICC shifts Pakistan team hotel
പാക് ക്യാപ്റ്റന്‍ ബാബര്‍ അസംട്വിറ്റര്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം താരങ്ങളുടെ താമസ സ്ഥലം മാറ്റി ഐസിസി. പാക് താരങ്ങള്‍ക്ക് ന്യൂയോര്‍ക്ക് സ്‌റ്റേഡിയത്തിനു സമീപത്തുള്ള ഹോട്ടലിലാണ് പുതിയ സൗകര്യം ഒരുക്കിയത്.

പാക് ടീമിനു ആദ്യം ഏര്‍പ്പെടുത്തിയ ഹോട്ടലില്‍ നിന്നു ഏതാണ്ട് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താണ് ടീമിനു ന്യൂയോര്‍ക്കിലേക്ക് കളിക്കാന്‍ എത്തേണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി ഐസിസിക്കു പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഐസിസി നീക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവില്‍ അഞ്ച് മിനിറ്റിനുള്ളില്‍ സ്റ്റേഡിയത്തിലെത്താന്‍ സൗകര്യപ്പെടുന്ന തരത്തിലാണ് പുതിയ ഹോട്ടല്‍. ഈ മാസം ഒന്‍പതിന് ചിര വൈരികളായ ഇന്ത്യയുമായി പാകിസ്ഥാനു പോരാട്ടമുണ്ട്.

യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഐസിസിക്കെതിരെ ശ്രീലങ്കന്‍ താരങ്ങള്‍ പ്രതികരിച്ചിരുന്നു. താമസ സ്ഥലത്തു നിന്നു ഗ്രൗണ്ടുകലിലേക്കെത്തല്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും തങ്ങളോടു മാത്രം ഇത്രയും വിവേചനം എന്തടിസ്ഥാനത്തിലാണെന്നും ഇതു അന്യായമാണെന്നും ലങ്കന്‍ ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്ക, സ്പിന്നര്‍ മഹീഷ താക്ഷണ എന്നിവരാണ് വിമര്‍ശനം ഉന്നയിച്ചത്.

ICC shifts Pakistan team hotel
600 സിക്‌സുകള്‍! ഹിറ്റ്മാന്‍ എഴുതി, പുതു ചരിത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com