ഇന്ത്യ ജയിച്ചു, 'ന്യൂയോര്‍ക്ക് യാന്‍കീസി'നു കൈയടിച്ച് ദ്രാവിഡും സംഘവും ബേസ്ബോള്‍ സ്റ്റേഡിയത്തില്‍

അയര്‍ലന്‍ഡിനെ വീഴ്ത്തി ഇന്ത്യ ടി20 ലോകകപ്പില്‍ ജയത്തോടെ തുടങ്ങി
Dravid attends baseball game
ന്യൂയോര്‍ക്ക് യാന്‍കീസ് ജേഴ്സിയണിഞ്ഞ് ദ്രാവിഡ്ട്വിറ്റര്‍

ന്യൂയോര്‍ക്ക്: അയര്‍ലന്‍ഡിനെതിരായ ടി20 ലോകകപ്പിലെ ആദ്യ പോരാട്ടം വിജയിച്ച് ഇന്ത്യ രണ്ടാം കിരീടം ലക്ഷ്യമിട്ടുള്ള യാത്രയ്ക്ക് തുടക്കമിട്ടു. മത്സരത്തിനു പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സഹ പരിശീലകരടക്കമുള്ളവര്‍ ബേസ്‌ബോള്‍ പോരാട്ടത്തില്‍ ആവേശത്തിലേക്കിറങ്ങി.

ബേസ്‌ബോള്‍ പോരാട്ടത്തിലെ ഐക്കണിക്ക് ടീം ന്യൂയോര്‍ക്ക് യാന്‍കീസിനെ പിന്തുണച്ചാണ് ദ്രാവിഡും സഹ പരിശീലകരും സ്റ്റേഡിയത്തിലെത്തിയത്. യാന്‍കീസ് ജേഴ്‌സിയും തൊപ്പിയും ധരിച്ചായിരുന്നു ദ്രാവിഡ്. മറ്റുള്ളവര്‍ യാന്‍കീസിന്റെ തൊപ്പി വച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്ക് യാന്‍കീസും മിന്നസോട്ട ട്വിന്‍സിനെതിരായ പോരാട്ടമാണ് ഇന്ത്യന്‍ സംഘം കണ്ടത്. മത്സരത്തില്‍ യാന്‍കീസ് വിജയിക്കുകയും ചെയ്തു.

അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ അനായാസ വിജയമാണ് നേടിയത്. എട്ടി വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Dravid attends baseball game
'വാര്‍ണറേ... അങ്ങോട്ട് അല്ല, ഇങ്ങോട്ട്'- ഓസീസ് ഓപ്പണര്‍ക്ക് ഡ്രസിങ് റൂം മാറി! (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com