'ഹലോ സുനില്‍, നിങ്ങള്‍ ഫുട്‌ബോളിലെ ഇതിഹാസമാണ്'

ഛേത്രിക്ക് ആശംസയുമായി ലൂക്ക മോഡ്രിച്
Luka Modric praises Sunil Chhetri
സുനില്‍ ഛേത്രി, ലൂക്ക മോഡ്രിച്ട്വിറ്റര്‍

ന്യൂഡല്‍ഹി: ഇന്ന് അവസാന മത്സരം കൡച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കുന്ന ഇതിഹാസ താരവും ക്യാപ്റ്റനുമായ സുനില്‍ ഛേത്രിക്ക് ആസംസയുമായി ക്രൊയേഷ്യന്‍ നായകനും ഇതിഹാസവുമായ ലൂക്ക മോഡ്രിച്. ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച് ലൂക്ക മോഡ്രിചിനു നന്ദി പറഞ്ഞ് അദ്ദേഹത്തിന്റെ വീഡിയോ പങ്കിട്ടു. ഇന്ന് കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സുനില്‍ ഛേത്രി ഇന്ത്യക്കായി അവസാന അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിക്കുന്നു.

വിരമിക്കുന്ന സുനിലിനു എല്ലാ ആശംസകളുമെന്നായിരുന്നു ലൂക്കയുടെ സന്ദേശം. നായകനു വിജയത്തിലൂടെ അവിസ്മരണീയ യാത്ര നല്‍കണമെന്നു ടീം അംഗങ്ങളോടും ക്രൊയേഷ്യന്‍ നായകന്‍ അഭ്യര്‍ഥിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഹായ് സുനില്‍, ദേശീയ ടീമിനു വേണ്ടിയുള്ള നിങ്ങളുടെ അവസാന മത്സരത്തില്‍ നിങ്ങള്‍ക്ക് ഹലോ പറയുന്നു. ഒപ്പം എല്ലാ ആശംകളും നേരുന്നു. നിങ്ങള്‍ ഫുട്‌ബോള്‍ കളിയിലെ ഇതിഹാസമാണ്. കരിയറിനു അഭിനന്ദനങ്ങള്‍. സഹ താരങ്ങള്‍ അദ്ദേഹത്തിന്റെ അവസാന മത്സരം സവിശേഷവും അവിസ്മരണീയമാക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു'- മോഡ്രിച് വീഡിയോയില്‍ പറഞ്ഞു.

പിന്നാലെ ഈ വീഡിയോ പങ്കിട്ട് ഇഗോര്‍ സ്റ്റിമാച് കുറിച്ചു-

'നന്ദി ലൂക്ക, നമ്മുടെ രാജ്യത്തിനും ക്യാപ്റ്റനും അഭിമാനിക്കാന്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യും'- അദ്ദേഹം മറുപടി നല്‍കി.

Luka Modric praises Sunil Chhetri
പൊരുതി വീണു; ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ കാണാതെ ബൊപ്പണ്ണ സഖ്യം പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com