600 സിക്‌സുകള്‍! ഹിറ്റ്മാന്‍ എഴുതി, പുതു ചരിത്രം

ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ രോഹിത് ശര്‍മ നിരവധി നേട്ടങ്ങള്‍
Rohit joins 600 club
രോഹിതിന്‍റെ ബാറ്റിങ്പിടിഐ

ന്യൂയോര്‍ക്ക്: അയര്‍ലന്‍ഡിനെതിരായ ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയപ്പോള്‍ ബാറ്റിങ് മികവുമായി മുന്നില്‍ നിന്നു നയിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 37 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം രോഹിത് 52 റണ്‍സെടുത്തു.

അര്‍ധ സെഞ്ച്വറിക്കൊപ്പം ഒരു ശ്രദ്ധേയ റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 600 സിക്‌സുകള്‍ നേടുന്ന ആദ്യ താരമെന്ന ഒരിക്കലും മായാത്ത റെക്കോര്‍ഡാണ് നായകന്‍ കുറിച്ചത്.

ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളിലാണ് സിക്‌സിന്റെ നേട്ടം. ടി20യില്‍ (അന്താരാഷ്ട്രം, ഫ്രൈഞ്ചൈസി) 500നു മുകളില്‍ സിക്‌സുകള്‍ നേടിയ ഏക ഇന്ത്യന്‍ ബാറ്ററും രോഹിതാണ്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളുടെ റെക്കോര്‍ഡുമുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താര പട്ടികയില്‍ രണ്ടാമതുമാണ് രോഹിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുരുഷ ടി20 ക്രിക്കറ്റില്‍ 4000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ താരമായും രോഹിത് ഇന്നലെ മാറിയിരുന്നു. ടി20 ലോകകപ്പില്‍ 1000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി രോഹിത് മാറി.

ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ഇന്ത്യന്‍ നായകനെന്ന പെരുമയും ഇന്നലെ ഹിറ്റ്മാന്‍ സ്വന്തം പേരിലാക്കി.

Rohit joins 600 club
ഇന്ത്യ ജയിച്ചു, 'ന്യൂയോര്‍ക്ക് യാന്‍കീസി'നു കൈയടിച്ച് ദ്രാവിഡും സംഘവും ബേസ്ബോള്‍ സ്റ്റേഡിയത്തില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com