പകരക്കാരനില്ല! ഇതിഹാസം ബൂട്ടഴിക്കുന്നു, ഛേത്രിക്ക് ഇന്ന് അവസാന മത്സരം

ചൊവ്വാഴ്ച സെന്റര്‍ ഓഫ് എക്സലന്‍സില്‍ പരിശീലനത്തിനെത്തിയപ്പോഴും നിരവധി ആരാധകര്‍ ഛേത്രിയെ കാണാനെത്തി
Sunil Chhetri last match
സുനില്‍ ഛേത്രിട്വിറ്റര്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിക്ക് ഇന്ന് കരിയറിലെ അവസാന മത്സരം. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കും. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മത്സരം.

ചൊവ്വാഴ്ച സെന്റര്‍ ഓഫ് എക്സലന്‍സില്‍ പരിശീലനത്തിനെത്തിയപ്പോഴും നിരവധി ആരാധകര്‍ ഛേത്രിയെ കാണാനെത്തി. 'ഞങ്ങള്‍ക്കു നിങ്ങളെ മിസ്സ് ചെയ്യും ഛേത്രി' എന്നര്‍ഥം വരുന്ന ബംഗാളി വാചകം 'അമ്ര ഛേത്രിര്‍ കേല മിസ്സ് കോര്‍ബോ ഖൂബ്' ആരാധകരില്‍നിന്ന് പലതവണ ഉയര്‍ന്നുപൊങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Sunil Chhetri last match
മികച്ച ഇന്നിങ്‌സുമായി രോഹിത്ത്; ലോകകപ്പില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യക്ക് വിജയ തുടക്കം

''ഇത് എന്നെ കുറിച്ചും എന്റെ അവസാന മത്സരത്തെ കുറിച്ചുമല്ല പറയുന്നത്. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം ജയിക്കുക എന്നതാണ് ലക്ഷ്യം. അത് എളുപ്പമാകില്ലെന്ന് അറിയാമെങ്കിലും നിങ്ങള്‍ നല്‍കുന്ന അകമഴിഞ്ഞ പിന്തുണയില്‍ എതിരാളിയെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. മത്സരം ജയിക്കാനായാല്‍ ലോകകപ്പ് യോഗ്യത സജീവമാകും'' മത്സരത്തിന് മുന്നെയുള്ള വാര്‍ത്താസമ്മേളനത്തില്‍ സുനില്‍ ഛേത്രി പറഞ്ഞു.

മെയ് 16നാണ് ആരാധകരെ പോലും ഞെട്ടിച്ചു കൊണ്ട് സുനില്‍ ഛേത്രി ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 39-കാരനായ താരം 2005-ലാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അംഗമായത്. 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com