'വാര്‍ണറേ... അങ്ങോട്ട് അല്ല, ഇങ്ങോട്ട്'- ഓസീസ് ഓപ്പണര്‍ക്ക് ഡ്രസിങ് റൂം മാറി! (വീഡിയോ)

മത്സരത്തില്‍ വാര്‍ണര്‍ അര്‍ധ സെഞ്ച്വറി
Warner wrong dressing room
വാര്‍ണര്‍ വീഡിയോ സ്ക്രീന്‍ ഷോട്ട്

കെന്‍സിങ്ടന്‍ ഓവല്‍: ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ വിജയത്തുടക്കമിട്ടു. ഒമാനെതിരായ പോരാട്ടത്തില്‍ 39 റണ്‍സ് വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. മത്സരത്തിനിടെ ഓസീസ് വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് സംഭവിച്ച ഒരു അമളിയാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി വാര്‍ണര്‍ 51 പന്തില്‍ 56 റണ്‍സുമായി മടങ്ങി. ഔട്ടായി മടങ്ങിയ വാര്‍ണര്‍ നേരെ പോയത് മറ്റൊരു ഡ്രസിങ് റൂമിലേക്ക്. ഓസ്‌ട്രേലിയന്‍ ടീമിന്റെ ഡ്രസിങ് റൂമിലേക്കു പോകുന്നതിനു പകരമാണു തെറ്റായ മുറിയിലേക്ക് പോയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗ്രൗണ്ടില്‍ നിന്നു പടികള്‍ കയറി പോകുന്നതിനിടെ സഹ താരങ്ങള്‍ വിളിച്ച് ഓര്‍മിപ്പിച്ചപ്പോഴാണ് താരത്തിനും സംഭവം മനസിലായത്. പിന്നാലെ പടിയിറങ്ങി വാര്‍ണര്‍ ഓസീസ് ഡ്രസിങ് റൂമിലേക്ക് മടങ്ങി.

വാര്‍ണര്‍ക്ക് പുറമെ മാര്‍ക്കസ് സ്‌റ്റോയിനിസും അര്‍ധ സെഞ്ച്വറി നേടി. താരം നേടിയ 36 പന്തില്‍ 67 റണ്‍സ് പ്രേകടനമാണ് നിര്‍ണായകമായത്.

Warner wrong dressing room
'സമ്മര്‍ദ്ദം ഒന്നും ഏശാന്‍ പോകുന്നില്ല, കളിയില്‍ മാത്രമല്ല ഫിറ്റ്‌നസിലും ലോകത്ത് നമ്പര്‍ വണ്‍'; കോഹ് ലിയെ പുകഴ്ത്തി പാക് താരം- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com