റോളണ്ട് ഗാരോസിലെ 'തീപ്പൊരി യുവത്വം'- സിന്നറെ വീഴ്ത്തി അല്‍ക്കരാസ് ഫൈനലില്‍

ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ സിന്നറുടെ വെല്ലുവിളി അതിജീവിച്ച് സ്പാനിഷ് താരം
Carlos Alcaraz beats Jannik Sinner
കാര്‍ലോസ് അല്‍ക്കരാസ്ട്വിറ്റര്‍

പാരിസ്: സെമിയിലെ കടുത്ത വെല്ലുവിളി അതിജീവിച്ച് സ്പാനിഷ് സെന്‍സേഷന്‍ കാര്‍ലോസ് അല്‍ക്കരാസ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍. യുവ താരങ്ങളുടെ മിന്നും പോരാട്ടം കണ്ട സെമിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് ഇറ്റലിയുടെ യാന്നിക് സിന്നറെ വീഴ്ത്തിയാണ് അല്‍ക്കരാസിന്റെ മുന്നേറ്റം. ഇതാദ്യമായാണ് താരം റോളണ്ട് ഗാരോസില്‍ ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്.

കടുത്ത പോരാട്ടമാണ് നടന്നത്. മത്സരം അഞ്ച് സെറ്റുകള്‍ നീണ്ടു. ആദ്യ സെറ്റ് സിന്നര്‍ സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ അല്‍ക്കരാസ് തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ സിന്നറുടെ തിരിച്ചടി വീണ്ടും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ നാലും അഞ്ചും സെറ്റുകള്‍ അല്‍ക്കരാസ് കൃത്യമായ ആധിപത്യം സ്ഥാപിച്ച് പിടിച്ചെടുത്തു. സ്‌കോര്‍: 2-6, 6-3, 3-6, 6-4, 6-3. കാസ്പര്‍ റൂഡ്- അലക്‌സാണ്ടര്‍ സ്വരേവ് പോരാട്ടത്തിലെ വിജയിയാണ് ഫൈനലില്‍ അല്‍ക്കരാസിന്റെ എതിരാളി.

Carlos Alcaraz beats Jannik Sinner
ടി20 ലോകകപ്പ്; അയര്‍ലന്‍ഡിനു കാനഡ താണ്ടാന്‍ 138 റണ്‍സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com