'ഹാരിസ് റൗഫ് പന്തു ചുരണ്ടി'; ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ പന്തു ചുരണ്ടല്‍ ആരോപണവും, പാകിസ്ഥാന്‍ വെട്ടില്‍

പാക് ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫ് പന്തിന് മുകളിലൂടെ തള്ളവിരല്‍ കൊണ്ട് പന്തു ചുരണ്ടിയെന്ന് യുവാൻ തെറോൺ ആരോപിച്ചു
harris rauf
അമേരിക്കെതിരായ മത്സരത്തിനിടെ ഹാരിസ് റൗഫ് സഹതാരങ്ങൾക്കൊപ്പം പിടിഐ

ഡാലസ്: ടി20 ലോകകപ്പില്‍ അമേരിക്കയോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടല്‍ മാറും മുമ്പേ പാകിസ്ഥാനെതിരെ പന്തു ചുരണ്ടല്‍ ആരോപണവും. അമേരിക്കയ്‌ക്കെതിരായ മത്സരത്തിനിടെ പാകിസ്ഥാന്‍ താരങ്ങള്‍ നിരന്തരം പന്തില്‍ ചുരണ്ടി സ്വാഭാവികത നഷ്ടപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം യുവാന്‍ തെറോണ്‍ ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ പന്തില്‍ റിവേഴ്‌സ് സ്വിങ് ലഭിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും തെറോണ്‍ പറഞ്ഞു. പാക് ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫ് പന്തിന് മുകളിലൂടെ തള്ളവിരല്‍ കൊണ്ട് ചുരണ്ടി സ്വാഭാവികത മാറ്റാന്‍ ശ്രമിച്ചു. പാകിസ്ഥാന്‍ പന്തു ചുരണ്ടിയത് ഐസിസി കണ്ടില്ലെന്ന് നടിക്കുകയാണോ എന്നും തെറോണ്‍ ചോദിച്ചു.

harris rauf
പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ തകര്‍ത്ത അമേരിക്കന്‍ താരം ഇന്ത്യക്കാരന്‍; ഒറാക്കിള്‍ എന്‍ജിനീയറെ പരിചയപ്പെടാം

വലംകയ്യന്‍ ബൗളറായ യുവാന്‍ തെറോണ്‍ 2010-2012 കാലയളവില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി നാല് ഏകദിനവും ഒമ്പത് ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് , രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ലോകകപ്പില്‍ സൂപ്പര്‍ ഓവറിലാണ് അമേരിക്ക പാകിസ്ഥാനെ അട്ടിമറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com