പാകിസ്ഥാനെ വിടൂ, ഇനി മുന്നില്‍ ഇന്ത്യയാണ്: അമേരിക്കന്‍ ക്യാപ്റ്റന്‍

രണ്ട് മത്സരങ്ങള്‍ ജയിച്ച അമേരിക്കയാണ് ഗ്രൂപ്പ് എ-യില്‍ ഒന്നാമത്.
Keeping emotions in check, focus on India: USA skipper Monank after stunning Pakistan

വാഷിങ്ടണ്‍: പാകിസ്ഥാനെതിരായ വിജയത്തില്‍ മതിമറക്കാതെ ഇന്ത്യക്കെതിരായ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് താരങ്ങളോട് യുഎസ് ക്യാപ്റ്റന്‍ മോനക് പട്ടേല്‍. ജൂണ്‍ 12നാണ് ഇന്ത്യാ അമേരിക്ക മത്സരം. പാകിസ്ഥാനെതിരായ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെയാണ് അമേരിക്കന്‍ നായകന്റെ പ്രതികരണം.

വിജയത്തില്‍ ഏറെ സന്തുഷ്ടനാണ്. ലോകകപ്പിലെ ആദ്യമത്സരത്തില്‍ പാകിസ്ഥാനെതിരെ കളിക്കുകയും അതില്‍ അവരെ പരാജയപ്പെടുത്താനായത് ടീം മികച്ച പ്രകടനം പുറത്തെടുത്തതിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വിജയം മതിമറന്ന് ആഘോഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യക്കെതിരെ കളിക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പിന് ആതിഥ്യമരുളാന്‍ കഴിഞ്ഞത് തന്നെ അമേരിക്കയ്ക്ക് നേട്ടമാണ്. തുടര്‍ന്ന് ഒരു ടീമെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിലുടെ രാജ്യത്ത് ക്രിക്കറ്റ് വളരാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മത്സരങ്ങള്‍ ജയിച്ച അമേരിക്കയാണ് ഗ്രൂപ്പ് എ-യില്‍ ഒന്നാമത്. ഒന്നാമത്. ഒരു മത്സരത്തിന് ശേഷം അതിനെക്കുറിച്ച് തങ്ങള്‍ ആലോചിക്കുന്നില്ല. അടുത്ത മത്സരത്തില്‍ എങ്ങനെ കളിക്കണമെന്നതിലാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ഓവറില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് അമേരിക്ക അട്ടിമറി വിജയം നേടിയത്. നിശ്ചിത 20 ഓവറില്‍ ഇരുടീമും 159 റണ്‍സെടുത്തപ്പോള്‍ കളി സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ അഞ്ചുറണ്‍സിന് ആണ് പാകിസ്ഥാനെ അമേരിക്ക തോല്‍പ്പിച്ചത്. സൂപ്പര്‍ ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ യുഎസ് 18 റണ്‍സ് ആണ് നേടിയത്. 19 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് മാത്രമാണ് ചേര്‍ക്കാന്‍ സാധിച്ചത്.

അമേരിക്കയ്ക്ക് വേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞ സൗരഭ് നേത്രാവല്‍കര്‍ ആണ് വിജയം സമ്മാനിച്ചത്. പിരിമുറുക്കമില്ലാതെ കൂളായി പന്ത് എറിഞ്ഞ നേത്രാവല്‍കര്‍ പാകിസ്ഥാനെ 13 റണ്‍സിന് ഒതുക്കുകയായിരുന്നു. ഒരിക്കല്‍ ജൂനിയര്‍ താരമായി ഇന്ത്യയുടെ ജഴ്‌സി അണിഞ്ഞ നേത്രാവല്‍കര്‍, 2024 ലെ ടി20 ലോകകപ്പില്‍ മികച്ച തുടക്കം കുറിക്കാമെന്ന പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു.

Keeping emotions in check, focus on India: USA skipper Monank after stunning Pakistan
പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ തകര്‍ത്ത അമേരിക്കന്‍ താരം ഇന്ത്യക്കാരന്‍; ഒറാക്കിള്‍ എന്‍ജിനീയറെ പരിചയപ്പെടാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com