ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ട് സണ്‍റൈസേഴ്‌സ്; എസ്എ ടി20 ലീഗിന്റെ തീയതി പുറത്തുവിട്ടു

സണ്‍റൈസേഴ്‌സ് ഹൈദരാബദിന്റെ സഹോദര ടീമാണ് രണ്ട് തവണയും കിരീടം സ്വന്തമാക്കിയത്
SA20 League's 3rd season
സണ്‍റൈസേഴ്‌സ് ട്വിറ്റര്‍

ജൊഹന്നാസ്ബര്‍ഗ്: സൗത്ത് ആഫ്രിക്ക ടി20 (എസ്എ ടി20) ലീഗിന്റെ മൂന്നാം എഡിഷന്‍ പോരാട്ടത്തില്‍ തീയതികള്‍ പ്രഖ്യാപിച്ചു. 2025 ജനുവരി 9 മുതല്‍ ഫെബ്രുവരി 8 വരെ അരങ്ങേറും.

എസ്എ ലീഗ് കമ്മീഷണര്‍ ഗ്രെയം സ്മിത്താണ് തീയതികള്‍ പുറത്തു വിട്ടത്. ആറ് ടീമുകളാണ് നിലവില്‍ ലീഗ് കളിക്കുന്നത്. ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ്, ജോബര്‍ഗ് സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് കേപ് ടൗണ്‍, പാള്‍ റോയല്‍സ്, പ്രിട്ടോറിയ ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് എന്നിവയാണ് ടീമുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സണ്‍റൈസേഴ്‌സ് ഹൈദരാബദിന്റെ സഹോദര ടീമായ സണ്‍റൈസേഴ്‌സ് ഇസ്‌റ്റേണ്‍ കേപാണ് തുടരെ രണ്ട് തവണയും കിരീടം സ്വന്തമാക്കിയത്. ഹാട്രിക്ക് കിരീടമാണ് അവര്‍ ലക്ഷ്യമിടുന്നത്.

SA20 League's 3rd season
'മടുത്തു, ഇങ്ങനെ തോല്‍ക്കുന്ന നിങ്ങളെ എന്തിനു പിന്തുണയ്ക്കണം?'- പാക് ടീമിനെതിരെ ആരാധിക (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com