ടി20 ലോകകപ്പ്; അയര്‍ലന്‍ഡിനു കാനഡ താണ്ടാന്‍ 138 റണ്‍സ്

കാനഡ 7 വിക്കറ്റ് നഷ്ടത്തില്‍ 137
Nicholas Kirton 49 lifts Canada
അയര്‍ലന്‍ഡ് ടീംട്വിറ്റര്‍

ന്യൂയോര്‍ക്ക്: കാനഡയ്‌ക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ അയര്‍ലന്‍ഡിനു ജയിക്കാന്‍ 138 റണ്‍സ്. ടോസ് നേടി അയര്‍ലന്‍ഡ് കാനഡയെ ബാറ്റിങിനു വിടുകയായിരുന്നു. നിശ്ചിത ഓവറില്‍ കാനഡ 7 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു.

35 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 49 റണ്‍സെടുത്ത നിക്കോളാസ് കിര്‍ടന്റെ ബാറ്റിങാണ് കാനഡയെ തുണച്ചത്. ശ്രേയസ് മൊവ്വയാണ് പിന്നീട് ക്രീസില്‍ നിന്ന മറ്റൊരു ബാറ്റര്‍. പക്ഷേ താരം മെല്ലെപ്പോക്ക് ബാറ്റിങായിരുന്നു. 36 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 37 റണ്‍സാണ് മൊവ്വ കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രഗത് സിങ് 18 റണ്‍സും ഓപ്പണര്‍ ആരോണ്‍ ജോണ്‍സന്‍ 14 റണ്‍സും എടുത്തു. മറ്റാര്‍ക്കും രണ്ടക്കം കണാന്‍ കഴിഞ്ഞില്ല.

ക്രെയ്ഗ് യങ്, ബറി മക്കാര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക് അഡെയര്‍, ഗെരത് ഡെല്‍നി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ആദ്യ മത്സരം തോറ്റാണ് ഇരു ടീമുകളും രണ്ടാം പോരിനെത്തിയത്.

Nicholas Kirton 49 lifts Canada
ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ട് സണ്‍റൈസേഴ്‌സ്; എസ്എ ടി20 ലീഗിന്റെ തീയതി പുറത്തുവിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com