'കൈ മടക്കരുത്'- ഡെയ്ൽ സ്റ്റെയിനിനെ പന്തെറിയാന്‍ 'പഠിപ്പിച്ച്' ലോകകപ്പ് സ്റ്റാഫ്! (വീഡിയോ)

ബൗളിങ് പഠിപ്പിച്ച ടി20 ലോകകപ്പ് സ്റ്റാഫിന്റെ വീഡിയോ വൈറൽ
Steyn Getting Bowling Tips
വീഡിയോ ദൃശ്യം

ന്യൂയോർക്ക്: ​ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയ്ൽ സ്റ്റെയിനിനെ ബൗളിങ് പഠിപ്പിച്ച ടി20 ലോകകപ്പ് സ്റ്റാഫിന്റെ വീഡിയോ വൈറൽ. യുഎസ് ലോകകപ്പ് സ്റ്റാഫിലെ ഒരാളാണ് താരത്തിനു ക്ലാസ് എടുക്കുന്നത്. സംഭവത്തിന്റെ വീഡിയോ സ്റ്റെയ്ൻ തന്നെ ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടു. ടി20 ലോകകപ്പിന്റെ കമന്ററി പാനലിൽ അം​ഗമാണ് നിലവിൽ സ്റ്റെയ്ൻ. 2021ലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചത്.

പന്തെറിയുന്നതിനു മുൻപ് കൈ മടക്കാതെ നേരെ പിടിക്കണമെന്നു സ്റ്റാഫ് ഉപദേശിക്കുന്നു. സ്റ്റെയ്ൻ എല്ലാം കേട്ട ശേഷം അതേപടി അതെല്ലാം പാലിച്ച് പന്തെറിയുന്നതും കാണാം. പരിശീലനത്തിനിടെ ഒരു തവണ താരം വിക്കറ്റെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കക്കയായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരമാണ് സ്റ്റെയ്ൻ. 93 ടെസ്റ്റുകളിൽ നിന്നു 439 വിക്കറ്റുകൾ സ്റ്റെയ്ൻ വീഴ്ത്തി. 2008 മുതൽ 2014 വരെ ടെസ്റ്റ് ബൗളിങിൽ സ്റ്റെയ്ൻ ഒന്നാം സ്ഥാനത്തായിരുന്നു. ഏകദിനത്തിൽ 196 വിക്കറ്റുകളും ടി20യിൽ 60 വിക്കറ്റുകളും നേടി.

Steyn Getting Bowling Tips
റോളണ്ട് ഗാരോസില്‍ ഇനിയും ജ്വലിക്കും 'ഇഗ നക്ഷത്രം'! ഫ്രഞ്ച് ഓപ്പണില്‍ ഹാട്രിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com