റോളണ്ട് ഗാരോസില്‍ ഇനിയും ജ്വലിക്കും 'ഇഗ നക്ഷത്രം'! ഫ്രഞ്ച് ഓപ്പണില്‍ ഹാട്രിക്ക്

ഇറ്റലിയുടെ ജാസ്മിന്‍ പാവോലിനിയെ വീഴ്ത്തി തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി ഇഗ സ്വിയടെക്
Iga Swiatek retain French Open
ഇഗ സ്വിയടെക്ട്വിറ്റര്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ട് ലോക ഒന്നാം നമ്പറും പോളണ്ട് താരവുമായ ഇഗ സ്വിയടെക്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പാവോലിനിയെയാണ് സ്വിയടെക് പരാജയപ്പെടുത്തിയത്. അനായാസ വിജയമാണ് ഇഗ സ്വന്തമാക്കിയത്.

6-2, 6-1 എന്ന സ്‌കോറില്‍ മത്സരം തീര്‍ന്നു. ഈ ടൂര്‍ണമെന്റിലുടനീളം മിന്നും ഫോമില്‍ കളിച്ച ഇഗയ്ക്ക് ഫൈനലടക്കമുള്ള പോരാട്ടങ്ങളില്‍ ഒറ്റ സെറ്റ് മാത്രമാണ് നഷ്ടമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റോളണ്ട് ഗാരോസിലെ കളി മണ്‍ കോര്‍ട്ടില്‍ താരം നേടുന്ന ഹാട്രിക്ക് കിരീടമാണിത്. ആകെ കിരീടങ്ങളുടെ എണ്ണം നാലായി. നേരത്തെ 2020ലാണ് ഇവിടെ ആദ്യമായി താരം കിരീടം നേടിയത്. 2022ലും, 23ലും ഇഗ തന്നെ മുത്തമിട്ടു.

2022ല്‍ താരം യുഎസ് ഓപ്പണ്‍ നേടിയിരുന്നു. ആകെ ഗ്രാന്‍ഡ് സ്ലാമുകളുടെ എണ്ണം ഇതോടെ അഞ്ചായി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമിയിലെത്തിയതും വിംബിള്‍ഡണില്‍ ക്വാര്‍ട്ടറിലെത്തിയതുമാണ് മറ്റ് ഗ്രാന്‍ഡ് സ്ലാമുകളിലെ നേട്ടം.

Iga Swiatek retain French Open
ഇന്ത്യ- പാക് ഹൈ വോള്‍ട്ടേജ് പോരില്‍ മഴ കളിക്കുമോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com