നാട്ടില്‍ കിരീടം കാള്‍സന്; നോര്‍വെ ചെസില്‍ പ്രഗ്നാനന്ദയ്ക്ക് മൂന്നാം സ്ഥാനം

ഒന്നാം റാങ്കുകാരന്‍ കാള്‍സന്‍, രണ്ടാം റാങ്കുകാരന്‍ കരുവാന, മൂന്നാം റാങ്കുകാരന്‍ ഹികരു നകാമുറ ലോക ചാമ്പ്യന്‍ ഡിങ് ലിറാന്‍ എന്നിവരെ അട്ടിമറിച്ച് പ്രഗ്നാനന്ദയുടെ മുന്നേറ്റം
R Paggnanandhaa finishes third
പ്രഗ്നാനന്ദയും കാള്‍സനുംട്വിറ്റര്‍

ഒസ്‌ലോ: നോര്‍വെ ചെസ് പോരാട്ടത്തില്‍ നാട്ടുകാരനും ലോക ഒന്നാം നമ്പറുമായ മാഗ്നസ് കാള്‍സനു കിരീടം. കാള്‍സനെയടക്കം അട്ടിമറിച്ച് മിന്നും മുന്നേറ്റം നടത്തിയ ഇന്ത്യന്‍ സെന്‍സേഷന്‍ ആര്‍ പ്രഗ്നാനന്ദ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ടൂര്‍ണമെന്റില്‍ ഒന്നാം റാങ്കുകാരന്‍ കാള്‍സന്‍, രണ്ടാം റാങ്കുകാരന്‍ കരുവാന, മൂന്നാം റാങ്കുകാരന്‍ ഹികരു നകാമുറ, ലോക ചാമ്പ്യന്‍ ഡിങ് ലിറാന്‍ എന്നിവരയൊക്കെ അട്ടിമറിച്ച് പ്രഗ്നാനന്ദ മുന്നേറിയത് ശ്രദ്ധേയമായിരുന്നു. വനിതാ വിഭാഗത്തില്‍ പ്രഗ്നാനന്ദയുടെ സഹോദരി ആര്‍ വൈശാലി നാലാം സ്ഥാനത്തും കൊനേരു ഹംപി അഞ്ചാമതും എത്തിയതാണ് ഇന്ത്യയുടെ മറ്റ് നേട്ടങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫൈനല്‍ റൗണ്ടില്‍ പ്രഗ്നാനന്ദ മൂന്നാം റാങ്കുകാരന്‍ ഹികരു നകാമുറയെ വീഴ്ത്തിയാണ് മൂന്നാം സ്ഥാനം ഉറപ്പിച്ചത്. കാള്‍സന്‍ അവസാന റൗണ്ടില്‍ ഫാബിയോ കരുവാനയെ വീഴ്ത്തിയാണ് കിരീടം ഉറപ്പിച്ചത്. ക്ലാസിക്കല്‍ പോരാട്ടം സമനിലയില്‍ അവസാനിച്ചപ്പോള്‍ ടൈ ബ്രേക്കറിലാണ് വിജയിയെ നിശ്ചയിച്ചത്.

പ്രഗ്നാനന്ദ- നകാമുറ പോരാട്ടവും ഒന്നാം സ്ഥാനം നിര്‍ണയിക്കുന്നതായിരുന്നു. പ്രഗ്നാനന്ദയെ വീഴ്ത്തിയാല്‍ നകാമുറയ്ക്കും കാള്‍സനൊപ്പം കിരീടം പങ്കിടാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ പ്രഗ്നാനന്ദ വിജയിച്ചതോടെ കാള്‍സന്‍ കിരീടവും പ്രഗ്നാനന്ദ മൂന്നാം സ്ഥാനവും ഉറപ്പിച്ചത്.

R Paggnanandhaa finishes third
ലങ്കയെ എറിഞ്ഞൊതുക്കി; ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് ജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com