'കളി നോക്കിയാല്‍ മാഞ്ചസ്റ്റര്‍ സിറ്റി, ഫലമെങ്കില്‍ റയല്‍ മാഡ്രിഡ്!'- ഇഷ്ടം പറഞ്ഞ് മെസി

ഈ സീസണിലെ ഇഷ്ട ടീമുകളെക്കുറിച്ച് മെസി
Manchester City better to watch
മെസി അര്‍ജന്‍റീന ക്യാമ്പില്‍ട്വിറ്റര്‍

ബ്യൂണസ് അയേഴ്‌സ്: ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയും ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസിയും കോപ്പ അമേരിക്ക പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ്. നിലവിലെ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമി താരമാണ് നിലവില്‍ മെസി. ഈ സീസണിലെ യൂറോപ്പിലെ മികച്ച ടീം ഏതായിരുന്നുവെന്ന ചോദ്യത്തിനു മെസി നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗും ലാ ലിഗ കിരീടവും നേടിയത് റയല്‍ മാഡ്രിഡാണ്. മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയാണ് റയല്‍ മുന്നേറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഈ സീസണിലെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ ചോദ്യമെങ്കില്‍ അത് റയല്‍ മാഡ്രിഡാണ്. നിലവിലെ ചാമ്പ്യന്‍സ് ലീഗ് കിരീട ജേതാക്കള്‍. ഇനി കളിയുടെ അടിസ്ഥാനത്തിലാണ് ചോദ്യമെങ്കില്‍ വ്യക്തിപരമായി എനിക്ക് ഗ്വാര്‍ഡിയോളയുടെ സിറ്റി ഇഷ്ടമാണ്. ഗ്വാര്‍ഡിയോള ഉള്ള ഏതു ടീമും എനിക്ക് പ്രിയപ്പെട്ടതു തന്നെയാണ്. അദ്ദേഹത്തിന്റെ രീതികള്‍, പരിശീലിപ്പിക്കുന്ന ശൈലി, സമീപനം, കളിയുടെ തലത്തില്‍ താരങ്ങളെ പ്രചോദിപ്പിക്കുന്നത് എല്ലാം സവിഷേഷമാണ്. ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ കളി നോക്കിയാല്‍ സിറ്റി, ഫലം നോക്കിയാല്‍ മാഡ്രിഡ്'- മെസി വ്യക്തമാക്കി.

ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെയാണ് ഇത്തവണത്തെ കോപ്പ അമേരിക്ക ഫുട്ബോള്‍ പോരാട്ടം. ഗ്രൂപ്പ് എയിലാണ് അര്‍ജന്റീന. പെറു, ചിലി, കാനഡ ടീമുകളാണ് ഗ്രൂപ്പില്‍. അമേരിക്കയാണ് വേദി.

Manchester City better to watch
നാട്ടില്‍ കിരീടം കാള്‍സന്; നോര്‍വെ ചെസില്‍ പ്രഗ്നാനന്ദയ്ക്ക് മൂന്നാം സ്ഥാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com