എറിഞ്ഞിട്ട് ബാര്‍ട്മന്‍; ഓറഞ്ച് പടയ്ക്ക് 103 റണ്‍സ് മാത്രം

ദക്ഷിണാഫ്രിക്കയ്ക്ക് 104 റണ്‍സ് വിജയ ലക്ഷ്യം
Netherlands vs South Africa
ഒട്‍നില്‍ ബാര്‍ട്മനെ അഭിനന്ദിക്കുന്ന സഹ താരങ്ങള്‍പിടിഐ

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 104 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് പട നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് നേടിയത്.

നാലോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഒട്‌നില്‍ ബാര്‍ട്മന്റെ മിന്നും പേസാണ് നെതര്‍ലന്‍ഡ്‌സിനെ കുഴക്കിയത്. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി മാര്‍ക്കോ ജാന്‍സന്‍, ആന്റിച് നോര്‍ക്യെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിബന്‍ഡ് എംഗല്‍ബ്രെറ്റ് പിടിച്ചു നിന്നതാണ് സ്‌കോര്‍ ഈ നിലയ്ക്ക് എത്തിച്ചത്. താരം 43 പന്തില്‍ 40 റണ്‍സെടുത്തു. വാലറ്റത്ത് ലോഗന്‍ വാന്‍ ബീകാണ് മറ്റൊരു ബാറ്റര്‍. താരം 23 റണ്‍സെടുത്തു. വിക്രംജിത് സിങ് 12 റണ്‍സും ക്യാപ്റ്റന്‍ സ്‌കോട് എഡ്വേഡ്‌സ് 10 റണ്‍സെടുത്തും രണ്ടക്കം കടന്നു. മറ്റൊരാളും അധികം നിന്നില്ല.

Netherlands vs South Africa
'കൈ മടക്കരുത്'- ഡെയ്ൽ സ്റ്റെയിനിനെ പന്തെറിയാന്‍ 'പഠിപ്പിച്ച്' ലോകകപ്പ് സ്റ്റാഫ്! (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com