ഇന്ത്യ- പാക് ഹൈ വോള്‍ട്ടേജ് പോരില്‍ മഴ കളിക്കുമോ?

നാളെ ന്യൂയോര്‍ക്കിലാണ് ഇന്ത്യ- പാക് പോരാട്ടം
Rain Threat India vs Pakistan
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മട്വിറ്റര്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം നടക്കാനിരിക്കെ മഴ ആശങ്കയില്‍ ആരാധകര്‍. നിലവില്‍ ലോകകപ്പിലെ ചില മത്സരങ്ങള്‍ മഴ തടസപ്പെടുത്തിയതോടെ ഉപേക്ഷിച്ചിരുന്നു. നാളെ ന്യൂയോര്‍ക്കിലാണ് ഇന്ത്യ- പാക് ഹൈ വോള്‍ട്ടേജ് പോരാട്ടം.

പുറത്തു വരുന്ന കാലാവസ്ഥാ പ്രവചനം അനുസരിച്ച് മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ 51 ശതമാനമാണ് മഴയ്ക്ക് സാധ്യത പറയുന്നത്. മത്സരം തുടങ്ങി അര മണിക്കൂര്‍ പിന്നിടുമ്പോള്‍ മഴ പെയ്യുമെന്നാണ് പ്രവചനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഴ പെയ്ത് മത്സരം നിര്‍ത്തിയാല്‍ അധിക സമയം കണ്ടു വച്ചിട്ടുണ്ട്. പക്ഷേ മഴ നിര്‍ത്താതെ പെയ്താല്‍ മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകും. അപ്പോള്‍ ഓരോ പോയിന്റുകള്‍ ഇരു ടീമുകള്‍ക്കുമായി പങ്കിട്ടു നല്‍കും.

ഇന്ത്യയേക്കാള്‍ മത്സരം സുപ്രധാനം പാകിസ്ഥാനാണ്. യുഎസ്എയോടു ഞെട്ടിക്കുന്ന അട്ടിമറി തോല്‍വി നേരിട്ടതിനാല്‍ അവര്‍ക്ക് വിജയം അനിവാര്യം. മഴ മടുക്കി പോയിന്റ് പങ്കിട്ടാലും നഷ്ടം പാകിസ്ഥാന് തന്നെ.

Rain Threat India vs Pakistan
പാകിസ്ഥാൻ കെണിയിൽ, ഇന്ത്യക്കെതിരെ ജീവൻമരണ പോരാട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com