പാകിസ്ഥാൻ കെണിയിൽ, ഇന്ത്യക്കെതിരെ ജീവൻമരണ പോരാട്ടം

ഗ്രൂപ്പ് സമവാക്യം പൊളിച്ച് യുഎസ്എ
Pakistan in the trap
ഇന്ത്യന്‍ ടീം അംഗങ്ങള്‍ട്വിറ്റര്‍

ന്യൂയോർക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ ബ്ലോക്ക് ബസ്റ്റർ പോരാട്ടത്തിന്റെ കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. ഇന്ത്യ ആദ്യ കളിയിൽ അയർലൻഡിനെ വീഴ്ത്തി നിൽക്കുമ്പോൾ പാകിസ്ഥാൻ ആതിഥേയരായ അമേരിക്കയോട് അപ്രതീക്ഷിത തോൽവി വഴങ്ങി ഞെട്ടി നിൽക്കുന്നു.

അമേരിക്ക തുടരെ രണ്ട് മത്സരങ്ങൾ ജയിച്ച് ​ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും. യുഎസ്എയുടെ രണ്ട് വിജയങ്ങൾ ​ഗ്രൂപ്പിന്റെ സമവാക്യങ്ങളും മാറ്റുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനാണ് ഇക്കാര്യത്തിൽ പെട്ടിരിക്കുന്നത്. അവർക്ക് ഇനിയുള്ള മത്സരങ്ങൾ വിജയത്തിൽ കുറഞ്ഞതൊന്നും ആശ്വാസം നൽകില്ല. ഓരോ ​ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകളാണ് സൂപ്പർ 8ൽ എത്തുക. ഇന്ത്യയും പാകിസ്ഥാനും അനായാസം മുന്നേറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ യുഎസ്എ ആ കണക്കുകൂട്ടൽ തെറ്റിച്ചു. ഇന്ത്യക്കെതിരായ പോരാട്ടം അതിനാൽ തന്നെ പാകിസ്ഥാന് ജീവൻമരണമാണ്.

സൂപ്പർ ഓവറിലേക്ക് നീണ്ട പോരാട്ടത്തിലാണ് യുഎസ്എ പാകിസ്ഥാനെ അട്ടിമറിച്ചത്. ഈ ലോകകപ്പിലെ ആദ്യ അട്ടിമറിയും ഇതുതന്നെ.

Pakistan in the trap
'കളി നോക്കിയാല്‍ മാഞ്ചസ്റ്റര്‍ സിറ്റി, ഫലമെങ്കില്‍ റയല്‍ മാഡ്രിഡ്!'- ഇഷ്ടം പറഞ്ഞ് മെസി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com