ലങ്കയെ എറിഞ്ഞൊതുക്കി; ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് ജയം

മുറപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും ടീം കരകയറി
T20wORLDCUP Bangladesh won by 2 wkts
എറിഞ്ഞൊതുക്കി ലങ്കയെ വീഴ്ത്തി; ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് ജയംഫെയ്‌സ്ബുക്ക്

ഡാളസ്: ടി20 ലോകകപ്പില്‍ ശ്രീങ്കയ്‌ക്കെതിരെ ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് 19 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 20 പന്തില്‍ 40 റണ്‍സ് നേടിയ ഹൃദോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 38 പന്തില്‍ 36 റണ്‍സ് നേടിയ ലിറ്റണ്‍ ദാസും മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്ക തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോറ്റതോടെ ഡി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. നെതര്‍ലന്‍ഡ്‌സിനെയും നേപ്പാളിനെയും എതിരേയാണ് ഗ്രൂപ്പില്‍ ലങ്കയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.

മുറപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും ടീം കരകയറി. 28 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലാദേശിന് 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. തൗഹിദ് ഹൃദോയിയും(20 പന്തില്‍ 40), ലിറ്റണ്‍ ദാസും(36) ചേര്‍ന്ന് നാലാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് ഇന്നിങ്‌സില്‍ നിര്‍ണായകമായത്. ഇരുവരും പുറത്തായശേഷം വിക്കറ്റുകള്‍ തുടരെ തുടരെ വീണെങ്കിലും വാലറ്റം ടീമിനെ ജയത്തിലേക്ക് എത്തിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

T20wORLDCUP Bangladesh won by 2 wkts
ലോകകപ്പില്‍ വമ്പന്‍ അട്ടിമറി! രണ്ടക്കം കടന്നത് രണ്ട് പേര്‍; ന്യൂസിലന്‍ഡിനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍

വാനിന്ദു ഹസരങ്ക എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്‌സടിച്ച തൗഹിദ് ഹൃദോയ് പുറത്തായതിന് പിന്നാലെയാണ് ബംഗ്ലാദേശ് അവിശ്വസനീയമായി തകര്‍ന്നടിഞ്ഞത്. അവസാന രണ്ടോവറില്‍ രണ്ട് വിക്കറ്റ് ശേഷിക്കെ 11 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മഹമദ് ഉല്ല(13 പന്തില്‍ 16), ഹസന്‍ ഷാകിബ്(1) എന്നിവര്‍ ചേര്‍ന്നാണ് ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 124 റണ്‍സ് സ്‌കോര്‍ ചെയ്തത്. 28 പന്തില്‍ 47 റണ്‍സ് നേടിയ പതും നിസ്സങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com