ഫ്രഞ്ച് ഓപ്പണ്‍; വനിതാ ഡബിള്‍സ് കിരീടം ഗഫ്- സിനിയകോവ സഖ്യത്തിന്

ഇറ്റലിയുടെ സാറ ഇറാനി- ജാസ്മിന്‍ പാവോലിനി സഖ്യത്തെ വീഴ്ത്തി
French Open- Gauff and Siniakova
ഗഫ്- സിനിയകോവ സഖ്യംട്വിറ്റര്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം അമേരിക്കയുടെ കൊക്കോ ഗഫ്- ചെക്ക് റിപ്പബ്ലിക്കിന്റെ കാതറിന സിനിയകോവ സഖ്യത്തിനു. ഫൈനലില്‍ ഇറ്റലിയുടെ സാറ ഇറാനി- ജാസ്മിന്‍ പാവോലിനി സഖ്യത്തെയാണ് ഗഫ് സഖ്യം വീഴ്ത്തിയത്.

സിനിയക്കോവയുടെ എട്ടാം ഡബിള്‍സ് ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഗഫിന്റെ കന്നി ഡബിള്‍സ് നേട്ടവും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ട് സെറ്റ് പോരാട്ടത്തില്‍ ആദ്യ സെറ്റ് ടൈ ബ്രേക്കറിലാണ് നിര്‍ണയിക്കപ്പെട്ടത്. രണ്ടാം സെറ്റില്‍ ഗഫ്- സിനിയകോവ സഖ്യം അനായാസം മുന്നേറി. സ്‌കോര്‍: 7-6 (7-5), 6-3.

French Open- Gauff and Siniakova
ഒരിക്കലും തീരാത്ത ആവേശം; ടി20 ലോകകപ്പിലെ 4 ഇന്ത്യ- പാക് സൂപ്പര്‍ പോരാട്ടങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com