ചരിത്രം! അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ജയം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യ‍ന്‍ താരം; അഭിമാനം പൂജ തോമര്‍

ബ്രസീലിന്റെ റയാന്‍ ഡോസ് സാന്റോസിനെ വീഴ്ത്തി
Puja Tomar creates history
പൂജ തോമര്‍ട്വിറ്റര്‍

കെന്റകി: അമേരിക്കന്‍ മിക്‌സഡ് ആയോധനകലാ പോരാട്ടമായ അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി വിജയം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന അപൂര്‍വ നേട്ടം സ്വന്തമാക്കി പൂജ തോമര്‍. യുപിയിലെ മുസഫര്‍നഗറില്‍ നിന്നുള്ള പൂജ ബ്രസീലിന്റെ റയാന്‍ ഡോസ് സാന്റോസിനെ വീഴ്ത്തി.

അമേരിക്കന്‍ മിക്‌സഡ് ആയോധനകാല പോരാട്ട കമ്പനിയായ യുഎഫ്‌സിയുമായി കരാറിലെത്തി കഴിഞ്ഞ വര്‍ഷം പൂജ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പെരുമ സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് ഈ വര്‍ഷം മറ്റൊരു ചരിത്രം എഴുതിയത്.

വനിതകളുടെ സ്‌ട്രോവെയ്റ്റ് വിഭാഗത്തിലാണ് താരത്തിന്റെ വിജയം. 30-27, 27-30, 29-28 എന്ന സ്‌കറിനാണ് പൂജ ജയിച്ചു കയറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ റൗണ്ടില്‍ മിന്നും പോരാട്ടമാണ് പൂജ പുറത്തെടുത്തത്. കട്ടയ്ക്ക് നിന്ന ബ്രസീലിയന്‍ താരത്തിനെതിരെ ബോഡി കിക്കുകളുടെ സാധ്യത മുതലെടുത്താണ് പൂജ പൊരുതിയത്. ഈ തന്ത്രത്തില്‍ എതിരാളി കുരുങ്ങിയതോടെ കളി ഇന്ത്യന്‍ താരത്തിന്റെ വഴിക്ക്.

എന്നാല്‍ രണ്ടാം റൗണ്ടില്‍ റയാന്‍ മികവ് കൂട്ടി. പോരാട്ടം ഇഞ്ചോടിഞ്ചാക്കി.

മൂന്നാം റൗണ്ടായിരുന്നു ഏറ്റവും ആവേശകരമായത്. ഇരു താരങ്ങളും അടിതടകളുമായി ഒപ്പത്തിനൊപ്പം നിന്നതോടെ കളി ത്രില്ലറായി. ഒടുവില്‍ പുഷ് കിക്കിലൂടെ എതിരാളിയെ വീഴ്ത്തി പൂജ ആദ്യ ജയം പിടിച്ചു.

Puja Tomar creates history
39 റൺസിന് ഓൾഔട്ട്, ഉ​ഗാണ്ടയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്; വെസ്റ്റ് ഇൻഡീസിന് വമ്പൻ ജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com