ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ; ആവേശപ്പോരാട്ടം ഇന്ന്

ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ന്യൂയോർക്കിലാണ് ആവേശപ്പോര് നടക്കുന്നത്
ind vs pak
ഇന്ത്യ- പാകിസ്ഥാൻ ബ്ലോക്ക് ബസ്റ്റർ പോരാട്ടം ഇന്ന്

ന്യൂയോർക്ക്: ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ ബ്ലോക്ക് ബസ്റ്റർ പോരാട്ടം ഇന്ന്. ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ന്യൂയോർക്കിലാണ് ആവേശപ്പോര് നടക്കുന്നത്. ആദ്യ കളിയിലെ അപ്രതീക്ഷിത പരാജയം പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അതിനാൽ പോരാട്ടം കനക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ind vs pak
സാംപ മാജിക്ക്; ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ഇം​ഗ്ലണ്ട്: ഓസ്ട്രേലിയയ്ക്ക് 36 റൺസ് ജയം

ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ വീഴ്ത്തിയെങ്കിലും ന്യൂയോര്‍ക്ക് നാസൗ കൗണ്ട് സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ചാണ് ഇരുടീമിന്റേയും പ്രധാന. 150 ന് മുകളിലുള്ള സ്കോര്‍ നേടുക എന്നത് ഈ ഗ്രൗണ്ടില്‍ അസാധ്യമാകുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യൻ ടീമില്‍ അയര്‍ലന്‍ഡിനെതിരെ കളിച്ച ടീമില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്നും മലയാളികള്‍ ഉറ്റുനോക്കുന്നു.

ആദ്യ കളിയിൽ പാകിസ്ഥാനെതിരെ അമേരിക്ക അട്ടിമറി ജയം നേടിയത് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അയർലൻഡിനെതിരെ വിജയം നേടിയ ഇന്ത്യ ​ഗ്രൂപ് എയിൽ രണ്ടാം സ്ഥാനത്താണ്. തുടരെ രണ്ട് മത്സരങ്ങൾ ജയിച്ച അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. പാകിസ്ഥാനെ ആശങ്കയിലാക്കുന്നതും ഇതു തന്നെയാണ്. ഇനിയുള്ള മത്സരങ്ങൾ വിജയത്തിൽ കുറഞ്ഞതൊന്നും പാക് ടീമിന് ആശ്വാസം നൽകില്ല. ഓരോ ​ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകളാണ് സൂപ്പർ 8ൽ എത്തുക. ഇന്ത്യയും പാകിസ്ഥാനും അനായാസം മുന്നേറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ യുഎസ്എ ആ കണക്കുകൂട്ടൽ തെറ്റിച്ചു. ഇന്ത്യക്കെതിരായ പോരാട്ടം അതിനാൽ തന്നെ പാകിസ്ഥാന് ജീവൻമരണമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ മഴ കളി തടസ്സപ്പെടുത്തുമോ എന്ന ആശങ്കയുമുണ്ട്. പുറത്തു വരുന്ന കാലാവസ്ഥാ പ്രവചനം അനുസരിച്ച് മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ 51 ശതമാനമാണ് മഴയ്ക്ക് സാധ്യത പറയുന്നത്. മത്സരം തുടങ്ങി അര മണിക്കൂര്‍ പിന്നിടുമ്പോള്‍ മഴ പെയ്യുമെന്നാണ് പ്രവചനം. മഴ പെയ്ത് മത്സരം നിര്‍ത്തിയാല്‍ അധിക സമയം കണ്ടു വച്ചിട്ടുണ്ട്. പക്ഷേ മഴ നിര്‍ത്താതെ പെയ്താല്‍ മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകും. അപ്പോള്‍ ഓരോ പോയിന്റുകള്‍ ഇരു ടീമുകള്‍ക്കുമായി പങ്കിട്ടു നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com