സാംപ മാജിക്ക്; ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ഇം​ഗ്ലണ്ട്: ഓസ്ട്രേലിയയ്ക്ക് 36 റൺസ് ജയം

ഒസീസ് ഉയർത്തിയ 202 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്ത് കളി അവസാനിപ്പിക്കുകയായിരുന്നു
Australia vs England
ഓസ്ട്രേലിയയ്ക്ക് 36 റൺസ് ജയംപിടിഐ

ബാര്‍ബഡോസ്: ടി20 ലോകകപ്പിൽ ഇം​ഗ്ലണ്ടിനെതിരെ മിന്നും ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഒസീസ് ഉയർത്തിയ 202 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്ത് കളി അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ബിയില്‍ ഓസീസ് നാല് പോയിന്റുമായി ഒന്നാമെത്തി. രണ്ടു കളികളും പരാജയപ്പെട്ട ഇം​ഗ്ലണ്ട് പട്ടികയിൽ നാലാം സ്ഥാനത്താണ്.

Australia vs England
തുടക്കത്തിൽ വീണു, പിടിച്ചു കയറ്റി മില്ലർ; നെതർലൻഡ്സിനെ തകർത്ത് ദക്ഷിണാഫ്രിക്ക

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ടിന്റെ തുടക്കം ​ഗംഭീരമായിരുന്നു. ഓപ്പണർമാരായ ജോഷ് ബട്‌ലറും (42) ഫിൽ സാള്‍ട്ടും (37) ചേർന്ന് 73 റൺസാണ് ഒന്നാം വിക്കറ്റിൽ ചേര്‍ത്തു. എന്നാൽ ഇരുവരുടേയും വിക്കറ്റ് നഷ്ടപ്പെട്ടതാണ് തിരിച്ചടിയായത്. ആദം സാംപയാണ് ഇരുവരുടേയും വിക്കറ്റെടുത്ത് ഇം​ഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്.

തുടര്‍ന്നെത്തിയ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. വില്‍ ജാക്‌സ് (10), ജോണി ബെയര്‍സ്‌റ്റോ (7), മൊയീന്‍ അലി (25), ലിയാം ലിവിങ്സ്റ്റണ്‍ (15) എന്നിവര്‍ പുറത്താവുകയായിരുന്നു. ഹാരി ബ്രൂക്ക് (20), ക്രിസ് ജോര്‍ദാന്‍ (1) പുറത്താവാതെ നിന്നു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പാറ്റ് കമ്മിന്‍സ്, ആദം സാംപ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓസ്ട്രേലിയൻ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 39 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ട്രാവിസ് ഹെഡ് (34), മിച്ചല്‍ മാര്‍ഷ് (35), ഗ്ലെന്‍ മാക്‌സ്‌വെല്‍ (28), മാര്‍കസ് സ്റ്റോയിനിസ് (30) എന്നിവരും മികവു പുലർത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com