ഓപ്പണിങില്‍ വീണ്ടും പരാജയപ്പെട്ട് കോഹ്‌ലി; രോഹിതും മടങ്ങി; ഇന്ത്യക്ക് 2 വിക്കറ്റുകള്‍ നഷ്ടം

4 റണ്‍സില്‍ കോഹ്ലിയും 13 റണ്‍സുമായി രോഹിതും പുറത്ത്
Virat Kohli, Rohit Sharma depart
രോഹിതും കോഹ്ലിയുംട്വിറ്റര്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ രണ്ടാം പോരിലും ഓപ്പണിങില്‍ പരാജയപ്പെട്ട് വിരാട് കോഹ്‌ലി. അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തില്‍ 5 പന്തില്‍ 1 റണ്‍സെടുത്ത് പുറത്തായ കോഹ്‌ലി പാകിസ്ഥാനെതിരെ 3 പന്തില്‍ 4 റണ്‍സെടുത്തു മടങ്ങി.

നിലവില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയില്‍. ഋഷഭ് പന്തും അക്ഷര്‍ പട്ടേലും ക്രീസില്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഴ മാറി ഇന്ത്യ- പാക് പോരാട്ടം പുനരാരംഭിച്ചതിനു പിന്നാലെ ഇന്ത്യക്ക് കോഹ്‌ലിയെ നഷ്ടമായി. പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും. 12 പന്തില്‍ 13 റണ്‍സാണ് രോഹിത് നേടിയത്.

മഴയെ തുടര്‍ന്ന് ടോസ് വൈകിയിരുന്നു. പിന്നീട് കളി തുടങ്ങി. എന്നാല്‍ ആദ്യ ഓവര്‍ കഴിഞ്ഞപ്പോള്‍ മഴയെത്തി. പിന്നീട് മഴ മാറി വീണ്ടും കളി തുടങ്ങുകയായിരുന്നു.

Virat Kohli, Rohit Sharma depart
വീണ്ടും കളി മുടക്കി മഴ; ഇന്ത്യ ആദ്യ ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 8 റണ്‍സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com