39 റൺസിന് ഓൾഔട്ട്, ഉ​ഗാണ്ടയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്; വെസ്റ്റ് ഇൻഡീസിന് വമ്പൻ ജയം

174 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഉ​ഗാണ്ടയെ 39 റൺസിന് വിന്റീസ് എറിഞ്ഞൊതുക്കുകയായിരുന്നു
West Indies
ഉ​ഗാണ്ടയ്ക്കെതിരെ വെസ്റ്റ് ഇൻഡീസിന് വമ്പൻ ജയംപിടിഐ

ഗയാന: ടി20 ലോകകപ്പില്‍ ഉ​ഗാണ്ടയ്ക്കെതിരെ വെസ്റ്റ് ഇൻഡീസിന് വമ്പൻ ജയം. 134 റണ്‍സിനായിരുന്നു വെസ്റ്റ് ഇൻഡീസിന്റെ വിജയം. 174 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഉ​ഗാണ്ടയെ 39 റൺസിന് വിന്റീസ് എറിഞ്ഞൊതുക്കുകയായിരുന്നു. ഇതോടെ ടി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന നാണക്കേടിന്റെ റെക്കോർഡും ഉ​ഗാണ്ടയുടെ പേരിലായി.

West Indies
ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ; ആവേശപ്പോരാട്ടം ഇന്ന്

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിരങ്ങിയ ഉഗാണ്ട 12 ഓവറില്‍ 39 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഉഗാണ്ടന്‍ നിരയില്‍ ജുമ മിയാഗിക്ക് (13) മാത്രമാണ് രണ്ടക്കം കാണാനായത്.

റോജര്‍ മുകാസ (0), സിമോണ്‍ സെസായ് (4), റോബിന്‍സന്‍ ഒബുയ (6), അല്‍ഫേസ് രാംജാനി (5), കെന്നത് വൈശ്വ (1), റിയാസത് അലി ഷാ (3), ദിനേഷ് നക്‌റാനി (0), ബ്രയാന്‍ മസബ (1), കോസ്മസ് കിവുറ്റ (1), ഫ്രാങ്ക് എന്‍സുബുഗ (0) എന്നിങ്ങനെയാണ് മറ്റ് ഉഗാണ്ടന്‍ താരങ്ങളുടെ സ്‌കോറുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസില്‍ ജോണ്‍സന്‍ ചാള്‍സാണ്(44) ടോപ് സ്‌കോറര്‍. ഒന്നാം വിക്കറ്റില്‍ ബ്രണ്ടന്‍ കിങ് (13) ചാള്‍സ് സഖ്യം 41 റണ്‍സ് ചേര്‍ത്തു. പിന്നീടെത്തിയ നിക്കോളാസ് പൂരാന്‍ (22), റോവ്മന്‍ പവല്‍ (23), ഷെര്‍ഫനെ റുതര്‍ഫോഡ് (22) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആന്ദ്ര റസ്സല്‍ (22), റൊമാരിയോ ഷെഫേഡ് (5) എന്നിവര്‍ പുറത്താവാതെ നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com