പാകിസ്ഥാന്‍ പുറത്താകലിന്റെ വക്കില്‍; മുന്നിലുള്ള സാധ്യതകള്‍ ഇങ്ങനെ

ടി20 ലോകകപ്പില്‍ ആവേശം അവസാന ഓവറിലേക്ക് ഒഴുകിയ സൂപ്പര്‍ ത്രില്ലര്‍ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന്‍ പുറത്താകലിന്റെ വക്കില്‍
babar azam
ബുംറയുടെ പന്തില്‍ ബാബർ അസം പുറത്താകുന്നുഎപി

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ആവേശം അവസാന ഓവറിലേക്ക് ഒഴുകിയ സൂപ്പര്‍ ത്രില്ലര്‍ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന്‍ പുറത്താകലിന്റെ വക്കില്‍. ഇന്ത്യ മുന്നോട്ടുവെച്ച 120 എന്ന കുറഞ്ഞ സ്‌കോര്‍ ലക്ഷ്യമിട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ ആറുറണ്‍സിനാണ് പരാജയപ്പെട്ടത്. ഗ്രൂപ്പ് എയില്‍ ഇതിന് മുന്‍പത്തെ മത്സരത്തില്‍ അമേരിക്കയില്‍ നിന്നേറ്റ അപ്രതീക്ഷിത തോല്‍വിയോട് കൂടി ഇനി സൂപ്പര്‍ 8 സ്റ്റേജില്‍ കയറി കൂടണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

കളിച്ച രണ്ടു മത്സരങ്ങളിലും തോറ്റത്തോടെ പാകിസ്ഥാന് പൂജ്യം പോയിന്റാണ്. അടുത്ത രണ്ടു മത്സരങ്ങളില്‍ ജയിക്കുകയും അമേരിക്കയും കാനഡയും തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിജയിക്കാതിരിക്കുകയും ചെയ്താല്‍ മാത്രമേ പാകിസ്ഥാന് സാധ്യതയുള്ളൂ. കാനഡയ്ക്കും അയര്‍ലന്‍ഡിനുമെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്ത രണ്ടു മത്സരങ്ങളില്‍ ജയിക്കുകയും അമേരിക്ക തുടര്‍ന്നുള്ള രണ്ടു മത്സരങ്ങളില്‍ വിജയിക്കാതിരിക്കുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റ് ആയിരിക്കും പാകിസ്ഥാന്റെ ഭാവി നിര്‍ണയിക്കുക. ഇത്തരത്തില്‍ അമേരിക്കയും പാകിസ്ഥാനും നാലുമത്സരങ്ങളില്‍ നിന്ന് നാലു പോയിന്റ് വീതം നേടി നില്‍ക്കുമ്പോള്‍ പാകിസ്ഥാന്റെ വഴിക്ക് കാര്യങ്ങള്‍ നീങ്ങണമെങ്കില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി അനുകൂലമാകണം. പ്രധാനമായി വരുന്ന രണ്ടുമത്സരങ്ങളില്‍ വലിയ മാര്‍ജിനില്‍ പാകിസ്ഥാന്‍ ജയിക്കേണ്ടി വരും. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ അമേരിക്കയ്ക്ക് പിന്നിലാണ് പാകിസ്ഥാന്‍.

babar azam
ബുംറ കത്തിക്കയറി, എറിഞ്ഞിട്ട് ഇന്ത്യ; പാകിസ്ഥാന് തോല്‍വി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com