'ഇന്ത്യക്കെതിരായ തോല്‍വി കടുപ്പം, ടീമിന് വേണ്ടത് മേജര്‍ സര്‍ജറി'- പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍

ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍
Pakistan team major surgery
മുഹമ്മദ് റിസ്വാന്‍ ബുംറയുടെ പന്തില്‍ ക്ലീന്‍ ബൗള്‍‍ഡയാപ്പോള്‍. ഈ വിക്കറ്റാണ് കളിയുടെ ഗതി മാറ്റിയത്പിടിഐ

ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ ക്രിക്കറ്റ് രോഗ ശയ്യയിലാണെന്നും അടിയന്തരമായി മേജര്‍ ശസ്ത്രക്രിയ തന്നെ ടീമിനു ആവശ്യമുണ്ടെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി. ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തിലെ തോല്‍വിക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആദ്യ കളിയില്‍ ആതിഥേയരായ യുഎസ്എയോടും രണ്ടാം മത്സരത്തില്‍ ഇന്ത്യയോടും തോറ്റതോടെ പാകിസ്ഥാന്റെ സൂപ്പര്‍ 8 സാധ്യതകള്‍ക്കും മങ്ങലേറ്റു.

'വിജയത്തിലേക്ക് എത്താന്‍ ടീമിനു മൈനര്‍ സര്‍ജറിയേ ആവശ്യമുള്ളു എന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ ടീമിനു വലിയ ശസ്ത്രക്രിയ വേണം എന്നത് ഇന്ത്യക്കെതിരായ പോരാട്ടത്തോടെ പ്രത്യക്ഷമായി തന്നെ വെളിവാക്കപ്പെട്ടു.'

'യുഎസ്എയോടു പരാജയപ്പെട്ട രീതി അങ്ങേറ്റം നിരാശപ്പെടുത്തുന്നതായിരുന്നു. പിന്നാലെ ഇന്ത്യക്കെതിരായ ഈ തോല്‍വി അതിലും കടുപ്പമായി.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ടീം എന്തുകൊണ്ടാണ് മികച്ച പ്രകടനം നടത്താത്തത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ലോകകപ്പിലെ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. ഞങ്ങള്‍ ഇരുന്നു എല്ലാ വശങ്ങളെ കുറിച്ചും ചിന്തിക്കും.'

'ഇന്ത്യയോടും അയര്‍ലന്‍ഡിനോടും യുഎസ്എ തോല്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ക്ക് അയര്‍ലന്‍ഡിനോടും കാനഡയോടും വമ്പന്‍ മാര്‍ജിനില്‍ വിജയം പിടിക്കാന്‍ സാധിക്കുമെന്നും കരുതുന്നു'- പാക് ചെയര്‍മാന്‍ വ്യക്തമാക്കി.

Pakistan team major surgery
വീണ്ടും സ്പാനിഷ് വസന്തം! ഫ്രഞ്ച് ഓപ്പണ്‍ അല്‍ക്കരാസിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com