'കരയണ്ട'- നസീം ഷായെ ആശ്വസിപ്പിച്ച് രോഹിത് ശര്‍മ, ഹൃദ്യം (വീഡിയോ)

4 പന്തില്‍ 10 റണ്‍സുമായി പാക് പേസര്‍ പുറത്താകാതെ നിന്നു
Rohit consoles Naseem
നസീം ഷാ, രോഹിത് നസീമിനെ ആശ്വസിപ്പിക്കുന്നുപിടിഐ, എക്സ്

ന്യൂയോര്‍ക്ക്: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ പാകിസ്ഥാന്‍ നടകീയമായി പരാജയപ്പെട്ടിരുന്നു. ഇന്ത്യ ഉയര്‍ത്തിയ താരതമ്യേന ചെറിയ സ്‌കോര്‍ എത്തിപ്പിടിക്കാന്‍ പക്ഷേ പാകിസ്ഥാനു സാധിച്ചില്ല. മത്സരത്തില്‍ നാല് പന്തില്‍ 10 റണ്‍സുമായി ബൗളര്‍ നസീം ഷാ ക്രീസില്‍ നിന്നിരുന്നു. എന്നാല്‍ താരത്തിനും ടീമിനെ ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

പരാജയപ്പെട്ട ശേഷം പവലിയനിലേക്ക് മടങ്ങുമ്പോള്‍ നസിം ഷാ പൊട്ടിക്കരയുന്നുണ്ടായിരുന്നു. താരത്തിന്റെ അടുത്തേക്ക് ഓടിയെത്തി തോളില്‍ തട്ടി ആശ്വസിപ്പിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സമയം കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രോഹിതിന്റെ ഈ പ്രവൃത്തി ആരാധകര്‍ ഏറ്റെടുത്തു. താരത്തിന്റെ സമീപനം ഹൃദ്യമായെന്നു ആരാധകര്‍. താരത്തിന്റെ പരിശ്രമത്തെ രോഹിത് അഭിനന്ദിച്ചു. പിന്നാലെ കരയരുതെന്നും പാക് പേസറോടു രോഹിത് പറഞ്ഞു.

മത്സരത്തില്‍ ആറ് റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഇന്ത്യ 119നു ഓള്‍ ഔട്ടായപ്പോള്‍ പാക് പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സില്‍ അവസാനിച്ചു. യുഎസ്എയോടും പരാജയപ്പെട്ടതോടെ പാക് ടീമിന്റെ മുന്നോട്ടുള്ള യാത്രയും ത്രിശങ്കുവിലായി.

Rohit consoles Naseem
ഒടുവില്‍ വിസ കിട്ടി; സന്ദീപ് ലാമിചനെ ലോകകപ്പിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com