ഒടുവില്‍ വിസ കിട്ടി; സന്ദീപ് ലാമിചനെ ലോകകപ്പിന്

നേപ്പാളിനായി അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ ലാമിചനെ കളിക്കും
Sandeep Lamichhane joins Nepal squad
സന്ദീപ് ലാമിചനെട്വിറ്റര്‍

കാഠ്മണ്ഡു: ടി20 ലോകകപ്പ് കളിക്കുന്ന നേപ്പാള്‍ ടീമിനു ആശ്വാസം. മുന്‍ നായകനും അവരുടെ സൂപ്പര്‍ താരവുമായ സന്ദീപ് ലാമിചനെയ്ക്ക് ഒടുവില്‍ വിസ അനുവദിച്ചു. താരം ടീമിന്റെ അവസാന രണ്ട് ഗ്രൂപ്പ് പോരാട്ടങ്ങളില്‍ കളിക്കും. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയാണ് നേപ്പാളിന്റെ പോരാട്ടങ്ങള്‍.

സന്ദീപ് തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ ടീമിലേക്കുള്ള തിരിച്ചു വരവ് സ്ഥിരീകരിച്ചത്. ലോകകപ്പ് ടീമില്‍ അംഗമായിട്ടും സന്ദീപിനു വിസ അനുവദിച്ചിരുന്നില്ല. നേപ്പാള്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ടിട്ടും നേരത്തെ താരത്തിനു വിസ അനുവദിച്ചിരുന്നില്ല.

പിന്നാലെയാണ് ഇപ്പോള്‍ സംഭവത്തില്‍ ട്വിസ്റ്റ് സംഭവിച്ചത്. നേപ്പാള്‍ സര്‍ക്കാര്‍, വിദേശകാര്യ മന്ത്രാലയം ക്രിക്കറ്റ് ബോര്‍ഡ് തുടങ്ങിയവര്‍ക്ക് താരം നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി സന്ദീപിനെ ഈ വര്‍ഷം ജനുവരിയില്‍ കോടതി എട്ട് വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് കാഠ്മണ്ഡു ജില്ലാ കോടതിയുടെ ഈ വിധി മെയ് മാസത്തില്‍ ഹൈക്കോടതി റദ്ദാക്കുകയും താരം നിരപരാധിയാണെന്നു കണ്ടെത്തുകയും ചെയ്തു.

ഇതോടെ സന്ദീപിന്റെ സസ്പെന്‍ഷന്‍ അടക്കമുള്ളവ നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ എടുത്തു കളഞ്ഞിരുന്നു. താരത്തിനു ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. അതിനിടെയാണ് വിസ നിഷേധിക്കപ്പെട്ടത്.

Sandeep Lamichhane joins Nepal squad
'കരിയര്‍ തീര്‍ന്നു, ഇനി പന്തെറിയില്ല എന്നല്ലേ എന്നെക്കുറിച്ച് പറഞ്ഞത്?'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com