'കരിയര്‍ തീര്‍ന്നു, ഇനി പന്തെറിയില്ല എന്നല്ലേ എന്നെക്കുറിച്ച് പറഞ്ഞത്?'

മിന്നും ബൗളിങിലൂടെ മറുപടി നല്‍കി ജസ്പ്രിത് ബുംറ
T20 World Cup- Jasprit Bumrah
ജസ്പ്രിത് ബുംറട്വിറ്റര്‍

ന്യൂയോര്‍ക്ക്: പാകിസ്ഥാനെതിരായ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത് പേസര്‍ ജസ്പ്രിത് ബുംറയാണ്. താരം 14 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയാണ് കളി ഇന്ത്യന്‍ വരുതിയില്‍ നിര്‍ത്തിയത്.

തന്റെ കാലം കഴിഞ്ഞെന്നു പറഞ്ഞവര്‍ക്ക് ശക്തമായ മറുപടി താരം പ്രകടനത്തിലൂടെ തന്നെ നല്‍കുന്നു. പരിക്കിനെ തുടര്‍ന്നു മാസങ്ങളോളം ബുംറ കളത്തിനു പുറത്തായിരുന്നു. ഈയടുത്താണ് ടീമിലേക്ക് ബുംറ മടങ്ങിയെത്തിയത്.

'ഒരു വര്‍ഷം മുന്‍പ് വരെ ആളുകള്‍ പറഞ്ഞത് ഇനി എനിക്കു കളിക്കാന്‍ സാധിക്കില്ല എന്നാണ്. എന്റെ കരിയര്‍ അവസാനിച്ചു എന്നുവരെ ചിലര്‍ പറഞ്ഞു. പക്ഷേ ഇപ്പോള്‍ ആ ചോദ്യങ്ങളും മറ്റും അസ്ഥാനത്തായി.'

'എന്നെ സംബന്ധിച്ചു എന്റെ എല്ലാ മികവും പുറത്തെടുത്തു പന്തെറിയുക എന്നതാണ് പ്രധാനം. ഇതെല്ലാം പറഞ്ഞ് പറഞ്ഞ് ക്ലീഷേയായ ഉത്തരങ്ങളാണ്. എന്നാലും മികവോടെ തുടരാനും പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് ഞാന്‍ പരിശ്രമിക്കുന്നത്.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഇതുപോലൊരു പിച്ചില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിയുക എന്നതു മാത്രമായിരുന്നു പാകിസ്ഥാനെതിരായ പോരാട്ടത്തിലെ എന്റെ മുന്‍ഗണന. പാക് ബാറ്റര്‍മാര്‍ കളിക്കുന്ന ഏതൊക്കെ ഷോട്ടുകള്‍ക്ക് കടിഞ്ഞാണിടാം. ഏറ്റവും മികച്ച ഓപ്ഷന്‍ എന്താണ് തുടങ്ങിയ കാര്യങ്ങളൊക്കെയാണ് എന്റെ ചിന്തയിലുണ്ടായിരുന്നത്. പുറത്തുള്ള കാര്യങ്ങളോട് പ്രതികരിക്കാനോ അതെല്ലാം ഏറ്റെടുക്കാനോ നിന്നാല്‍ ഇതൊന്നും ശരിയായ രീതിയില്‍ വരണമെന്നില്ല'- ബുംറ വ്യക്തമാക്കി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 119 റണ്‍സില്‍ എല്ലാവരും പുറത്തായി. 120 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാനു 113 റണ്‍സേ എടുക്കാന്‍ സാധിച്ചുള്ളു. ഒരു ഘട്ടത്തില്‍ പാക് ടീം അനായാസ വിജയം സ്വന്തമാക്കുമെന്ന നിലയായിരുന്നു. എന്നാല്‍ അതുവരെ പിടിച്ചു നിന്നു മുഹമ്മദ് റിസ്വാനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കിയാണ് കളി തിരിച്ചത്.

T20 World Cup- Jasprit Bumrah
'ഇന്ത്യക്കെതിരായ തോല്‍വി കടുപ്പം, ടീമിന് വേണ്ടത് മേജര്‍ സര്‍ജറി'- പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com