ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി; കുറഞ്ഞ സ്‌കോറിലൊതുക്കി, ബംഗ്ലാദേശിന് 114 റണ്‍സ് വിജയലക്ഷ്യം

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു
T20worldcup South Africa vs Bangladesh
ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി; കുറഞ്ഞ സ്‌കോറിലൊതുക്കി, ബംഗ്ലാദേശിന് 114 റണ്‍സ് വിയലക്ഷ്യംഫെയ്‌സ്ബുക്ക്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശിന് 114 റണ്‍സ് വിയലക്ഷ്യം. നിശ്ചിത ഓവറില്‍ .6 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 113 റണ്‍സ് സ്‌കോര്‍ ചെയ്തത്. 44 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ഹെയ്ന്റിച് ക്ലാസനാണ് ടോപ് സ്‌കോറര്‍.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. 24 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ നാല് മുന്‍നിര ബാറ്റര്‍മാരാണ് നഷ്ടമായത്. മൂന്ന് വിക്കറ്റ് നേട്ടത്തോടെ ടന്‍സിം ഹസന്‍ ഷാകിബാണ് ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കിയത്. ക്വിന്റണ്‍ ഡി കോക്ക്(18), റീസ ഹെന്‍ഡ്രികസ്(0), എയ്ഡന്‍ മാര്‍ക്രം(4), സറ്റ്ബ്‌സ്(0) എന്നിവരാണ് പുറത്തായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

T20worldcup South Africa vs Bangladesh
ഫിഫയ്ക്ക് നേരെ മുഖം തിരിച്ച് റയല്‍ മാഡ്രിഡ്; ക്ലബ് ലോകകപ്പില്‍ കളിക്കില്ല

അഞ്ചാം വിക്കറ്റില്‍ ഹെയ്ന്റിച് ക്ലാസന്‍(44 പന്തില്‍ 46)- ഡേവിഡ് മില്ലര്‍(38 പന്തില്‍ 29) കൂട്ടുകെട്ടാണ് വന്‍തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്. ബംഗ്ലാദേശിനായി ഹസന്‍ ഷാകിബ് മൂന്നും ടസ്‌കിന്‍ അഹമ്മദ് രണ്ടും റിഷാദ് ഹുസൈന്‍ ഒരു വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com