'വൃത്തികെട്ട വായ തുറക്കും മുൻപ് സിഖുകാരുടെ ചരിത്രം പഠിക്കണം'- തുറന്നടിച്ച് ഹർഭജൻ; മാപ്പ് പറഞ്ഞ് മുൻ പാക് താരം

സിഖുകാരെ വംശീയമായി അധിക്ഷേപിച്ച് കമ്രാന്‍ അക്മലിന്‍റെ വിവാദം പരാമര്‍ശം
Kamran Akmal apologizes
ഹര്‍ഭജന്‍ സിങ്, കമ്രാന്‍ അക്മല്‍

ചണ്ഡീ​ഗഢ്: ടി20 ലോകകപ്പ് പോരാട്ടവുമായി ബന്ധപ്പെട്ട ടെലിവിഷൻ പരിപാടിക്കിടെ ഇന്ത്യൻ താരം അർഷ്ദീപ് സിങിനെതിരെ വംശീയ അധിക്ഷേപം നടത്തി മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ കമ്രാൻ അക്മൽ. സംഭവം വിവാദമായതിനു പിന്നാലെ താരം മാപ്പ് പറഞ്ഞു തടിയൂരി.

കമ്രാന്റെ പരാമർശത്തിനെതിരെ മുൻ ഇന്ത്യൻ താരവും ഇതിഹാസ സ്പിന്നറുമായ ഹർഭജൻ സിങ് രം​ഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഹർഭജനോടും സിഖ് സമൂ​​​ഹ​ത്തോടും താരം പരസ്യമായി മാപ്പ് പറഞ്ഞത്. എക്സ് പോസ്റ്റിലൂടെയാണ് താരത്തിന്റെ ക്ഷമാപണം.

ഇന്ത്യ- പാകിസ്ഥാൻ ലോകകപ്പ് പോരിനിടെയാണ് സംഭവം. മത്സരത്തിൽ അവസാന ഓവർ എറിയാനെത്തിയത് അർഷ്ദീപ് സിങായിരുന്നു- 'എന്തും സംഭവിക്കാം. ഇപ്പോൾ തന്നെ സമയം 12 മണി ആയി. അർധ രാത്രി 12മണിക്ക് ശേഷം ഒരു സിഖുകാരനും ഓവർ നൽകരുത്'- എന്നായിരുന്നു താരം നടത്തിയ പരാമർശം. പിന്നാലെയാണ് ഹർഭജൻ എക്സ് പോസ്റ്റിലൂടെ താരത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'കമ്രാൻ അക്മലേ... നിങ്ങളുടെ ആ വൃത്തികെട്ട വായ തുറക്കും മുൻപ് സിഖുകാരുടെ ചരിത്രം പഠിക്കണം. നിങ്ങളും അമ്മമാരേയും സഹോദരിമാരേയും അക്രമകാരികൾ തട്ടിക്കൊണ്ടു പോയപ്പോൾ ഞങ്ങൾ സിഖുകാരാണ് രക്ഷിച്ചത്. അന്നും സമയം 12 മണി ആയിരുന്നു. നിങ്ങളെക്കുറിച്ച് ശരിക്കും ലജ്ജ തോന്നുന്നു. അൽപമെങ്കിലും നന്ദി കാണിക്കു'- ഹർഭജൻ തുറന്നടിച്ചു.

പരാമർശനം വൻ വിവദമായതിനു പിന്നാലെ കമ്രാൻ മാപ്പ് പറഞ്ഞു.

'കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായങ്ങളിൽ ഞാൻ ഖേദിക്കുന്നു. ഹർഭജൻ സിങിനോടും സിഖ് സമൂഹത്തോടും ആത്മാർഥമായി മാപ്പ് പറയുന്നു. എന്റെ വാക്കുകൾ അനുചിതവും അനാദരവുമായിരുന്നു. ലേകമെമ്പാടുമുള്ള സിഖുകാരോടു എനിക്ക് അങ്ങേയറ്റം ബ​ഹുമാനമുണ്ട്. ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഞാൻ ശരിക്കും ഖേദിക്കുന്നു'- അക്മൽ കുറിച്ചു.

Kamran Akmal apologizes
'ക്ഷ, ണ്ണ' വരപ്പിക്കും പിച്ചില്‍ 'ക്ഷമ' ആട്ടിന്‍ സൂപ്പിന് സമം! കൂട്ടുകെട്ടില്‍ റെക്കോര്‍ഡിട്ട് ക്ലാസന്‍- മില്ലര്‍ സഖ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com