ഫെര്‍ണാണ്ടോ ടോറസ് ഇനി അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം പരിശീലകന്‍

അത്‌ലറ്റിക്കോ മാഡ്രിഡ് അണ്ടര്‍ 19 ടീമിന്റെ പരിശീലകനായിരുന്നു
Fernando Torres becomes manager
ഫെര്‍ണാണ്ടോ ടോറസ്ട്വിറ്റര്‍

മാഡ്രിഡ്: സ്പാനിഷ് ഇതിഹാസ താരവും മുന്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, ചെല്‍സി സ്‌ട്രൈക്കറുമായ ഫെര്‍ണാണ്ടോ ടോറസിനു പുതിയ ദൗത്യം. 40കാരന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീമിന്റെ പരിശീലകനായി ചുമതലയേറ്റു.

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായിരുന്നു നേരത്തെ ടോറസ്. അതിനു ശേഷമാണ് ബി ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അണ്ടര്‍ 19 കോച്ചായിരിക്കെ മികച്ച റെക്കോര്‍ഡാണ് ടോറസിനുള്ളത്. രണ്ട് ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗും ടീം സ്വന്തമാക്കി. യുവേഫ യൂത്ത് ലീഗിന്റെ സെമിയിലെത്താനും ടോറസിന്റെ കീഴില്‍ ടീമിനു സാധിച്ചു. ഇതോടെയാണ് പുതിയ ദൗത്യത്തിലേക്ക് മുന്‍ താരം എത്തിയത്.

അത്‌ലറ്റിക്കോ മാഡ്രിഡ്, ലിവര്‍പൂള്‍, ചെല്‍സി, എസി മിലാന്‍ ടീമുകള്‍ക്കായി കളിച്ച താരമാണ് ടോറസ്. സ്‌പെയിനിനൊപ്പം ലോകകപ്പ് നേട്ടത്തിലും പങ്കാളിയായി. ചെല്‍സിക്കൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് കിരീടങ്ങളും നേടി. അത്‌ലറ്റിക്കോ മാഡ്രഡിനൊപ്പവും യൂറോപ്പ ലീഗ് കിരീടമുണ്ട്.

Fernando Torres becomes manager
ഛേത്രിക്ക് പകരം ആര്? ഇന്ത്യ ജീവന്‍മരണ പോരിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com