ആ 4 റൺസ്! ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് അമ്പയര്‍? വിവാദം

എല്‍ബിഡബ്ല്യു റിവ്യു ചെയ്തപ്പോള്‍ നോട്ടൗട്ട്, ബൗണ്ടറി കടന്ന പന്തില്‍ പക്ഷേ ഫോര്‍ അനുവദിച്ചില്ല
Furore over dead-ball rule
ദക്ഷിണാഫ്രിക്ക ടീംട്വിറ്റര്‍

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ​ദക്ഷിണാഫ്രിക്ക ബം​ഗ്ലാ​ദേശിനെതിരെ നാല് റൺസിന്റെ നാടകീയ ജയമാണ് പിടിച്ചത്. മത്സരത്തിൽ അമ്പയറുടെ ഒരു തീരുമാനം വിവാദ​മായി. ബം​ഗ്ലാദേശ് താരം മഹ്മുദുല്ലയുടെ പാഡിൽ തട്ടി ബൗണ്ടറി കടന്ന പന്ത് അമ്പയർ ഫോർ അനുവദിക്കാത്തതാണ് വിവാദമായത്. ഈ നാല് റൺസ് ലഭിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. ഒരുപക്ഷേ കളി ബം​ഗ്ലാദേശ് ജയിക്കുമായിരുന്നു.

ദക്ഷിണാഫ്രിക്ക 114 റൺസാണ് ബം​ഗ്ലാദേശിനു മുന്നിൽ ലക്ഷ്യം വച്ചത്. സ്കോർ പിന്തുടർന്ന ബം​ഗ്ലാദേശിന്റെ പോരാട്ടം 109 റൺസിൽ അവസാനിച്ചു.

സ്കോർ പിന്തുടരുന്നതിനിടെ 17ാം ഓവറിലാണ് വിവാദ സംഭവം. ദക്ഷിണാഫ്രിക്കൻ താരം ഒട്നീൽ ബാർട്മാന്റെ പന്ത് മഹ്മുദുല്ലയുടെ പാഡിൽ കൊള്ളുന്നു. ഫീൽഡ് അമ്പയർ സാം നൊ​ഗാസ്കി ഔട്ട് വിളിച്ചു. ബാർട്മാൻ ആഘോഷവും തുടങ്ങി. മഹ്മദുല്ല റിവ്യൂ നൽകി. പരിശോധനയിൽ മൂന്നാം അമ്പയർ എൽബിഡബ്ല്യു അല്ലെന്നു വിധിച്ചു. ഇതോടെ താരം നോട്ടൗട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫീൽഡ് അമ്പയർ ഔട്ട് വിളിക്കുന്നതിനിടെ പാഡിൽ കൊണ്ട പന്ത് ബൗണ്ടറി കടന്നിരുന്നു. പക്ഷേ അമ്പയർ ഫോർ അനുവദിച്ചില്ല. മഹ്മുദുല്ല നോട്ടൗട്ടായതോടെ നാല് റൺസ് അനുവദിക്കണമെന്നു ബം​ഗ്ലാദേശ് താരങ്ങൾ വാദിച്ചു. എന്നാൽ അമ്പയർ ഔട്ട് വിളിച്ച ശേഷമാണ് പന്ത് ബൗണ്ടറി കടന്നതെന്നു ചൂണ്ടിക്കാട്ടി നാല് റൺസ് നിഷേധിച്ചു. ഇതാണ് വിവാദമായത്.

അവസാന ഓവറിൽ ബം​ഗ്ലാദേശിനു 11 റൺസാണ് വേണ്ടിയിരുന്നത്. ദക്ഷിണാഫ്രിക്കക്കായി ഈ ഓവർ എറിഞ്ഞത് കേശവ് മഹാരാജ്. അവസാന ഓവറിന്റെ അഞ്ചാം പന്തിൽ മഹ്മുദുല്ലയെ കേശവ് മഹാരാജ് പുറത്താക്കുകയും ചെയ്തു. ഇതോടെ അവസാന പന്തിൽ ബം​ഗ്ലാദേശിനു ആറ് റൺസ് വേണമെന്നായി. എന്നാൽ അവർക്ക് ഒരു റൺസേ നേടാനായുള്ളു. ഫലം നാല് റൺസിനു ബം​ഗ്ലാ​ദേശ് തോറ്റു.

Furore over dead-ball rule
വീണ്ടും അവസാന ഓവര്‍ വരെ ആവേശം; ബംഗ്ലാദേശിനെ നാലുറണ്‍സിന് കീഴടക്കി ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com