'ക്ഷ, ണ്ണ' വരപ്പിക്കും പിച്ചില്‍ 'ക്ഷമ' ആട്ടിന്‍ സൂപ്പിന് സമം! കൂട്ടുകെട്ടില്‍ റെക്കോര്‍ഡിട്ട് ക്ലാസന്‍- മില്ലര്‍ സഖ്യം

ന്യൂയോര്‍ക്ക് പിച്ചിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ്
Miller and Klaasen stitched up
ക്ലാസന്‍- മില്ലര്‍ സഖ്യംപിടിഐ

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ നാസ്സോ പിച്ച് ടി20 ലോകകപ്പ് കളിക്കുന്ന എല്ലാ ടീമുകളുടേയും പേടി സ്വപ്‌നമാണ് ഇപ്പോള്‍. ബൗളര്‍മാരെ കൈയയച്ച് പിന്തുണയ്ക്കുന്ന പിച്ച് ബാറ്റര്‍മാരെ ക്ഷ, ണ്ണ വരപ്പിക്കുന്നു.

ഇന്നലെ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നേരിട്ട പോരാട്ടത്തില്‍ ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്യുമെന്നു കാണിച്ചു തന്ന ഒരു ബാറ്റിങ് കൂട്ടുകെട്ട് പിറന്നു. ഈ പിച്ചിലെ ഏറ്റവും വലിയ കൂട്ടുകെട്ടെന്ന റെക്കോര്‍ഡും ഈ കൂട്ടുകെട്ട് സ്വന്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരായ ഹെയ്ന്റിച് ക്ലാസനും ഡേവിജ് മില്ലറും ചേര്‍ന്ന് ഇന്നിങ്‌സ് നേരെയാക്കിയാണ് റെക്കോര്‍ഡ് സ്ഥാപിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 79 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 23 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങി നിന്ന പ്രോട്ടീസിനെ 100 കടത്തിയത് ഈ കൂട്ടുകെട്ടാണ്.

ക്ലാസന്‍ 44 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. 38 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം മില്ലര്‍ 29 റണ്‍സും കണ്ടെത്തി പട്ടികയില്‍ രണ്ടാമനായി. 18 റണ്‍സെടുത്ത ക്വിന്റന്‍ ഡി കോക്കാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

Miller and Klaasen stitched up
ആ 4 റൺസ്! ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് അമ്പയര്‍? വിവാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com