പാകിസ്ഥാന് പ്രതീക്ഷ; കാനഡയ്‌ക്കെതിരെ 107 റണ്‍സ് വിജയലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാനഡയ്ക്ക് സ്‌കോര്‍ 20 ല്‍നില്‍ക്കെ മൂന്നാമത്തെ ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി
T2OWorldcup Pakistan vs Canada
പാകിസ്ഥാന് പ്രതീക്ഷ; കാനഡയ്‌ക്കെതിരെ 107 റണ്‍സ് വിജയലക്ഷ്യം ഫെയ്‌സ്ബുക്ക്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ കാനഡയ്‌ക്കെതിരെ പാകിസ്ഥാന് 107 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് കാനഡ നേടിയത്. 44 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ ആരോണ്‍ ജോണ്‍സനാണ് കാനഡയുടെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാനഡയ്ക്ക് സ്‌കോര്‍ 20 നില്‍ക്കെ മൂന്നാമത്തെ ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 7 പന്തില്‍ നിന്ന് 4 റണ്‍സ് നേടിയ നവ്നീത് ധലിവാളാണ് പുറത്തായത്. മുഹമ്മദ് അമീറിനായിരുന്നു വിക്കറ്റ്. രണ്ടക്കം കാണാതെ ബാറ്റര്‍മാര്‍ പുറത്തായതോടെ ആറ് ഓവറില്‍ 54 ന് 5 എന്ന നിലയിലായി കാനഡ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

T2OWorldcup Pakistan vs Canada
സാത്വിക്- ചിരാഗ് സഖ്യത്തിനു നഷ്ടം; ബാഡ്മിന്റണ്‍ ഡബിള്‍സിലെ ഒന്നാം റാങ്ക് പോയി

മികച്ച രീതിയില്‍ ബാറ്റ് ആരോണും പുറത്തായതോടെ കാനഡസ്‌കോറിങ് വേഗം കുറഞ്ഞു. നസിം ഷായ്ക്കായിരുന്നു ആരോണിന്റെ വിക്കറ്റ് നേട്ടം. ഒടുവില്‍ 20 ഓവറില്‍ 106 റണ്‍സ് സ്‌കോര്‍ ചെയ്യാനെ ടീമിന് കഴിഞ്ഞുള്ളു. പാകിസ്ഥാനായി മുഹമ്മദ് അമീര്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ടും ഷഹീന്‍ അഫ്രീദി, നസിം ഷാ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്‌ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com