ബൗളിങ് കരുത്തില്‍ അഫ്ഗാന്‍; പപ്പുവ ന്യൂഗിനിയയെ തകര്‍ത്ത് സൂപ്പര്‍ എട്ടില്‍

നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഫസല്‍ഹഖ് ഫാറൂഖി
Afghanistan into Super 8
ഫസല്‍ഹഖ് ഫാറൂഖിട്വിറ്റര്‍

ടറോബ: അഫ്ഗാനിസ്ഥാന്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍. പപ്പുവ ന്യൂഗിനിയയെ വീഴ്ത്തിയാണ് അഫ്ഗാന്റെ മുന്നേറ്റം. അവസാന പോരാട്ടത്തില്‍ വിന്‍ഡീസാണ് അഫ്ഗാന്റെ എതിരാളികള്‍. ഇതില്‍ തോറ്റാലും രണ്ടാം സ്ഥാനക്കാരായി അവര്‍ക്ക് മുന്നേറാം.

ഏഴ് വിക്കറ്റിന്റെ അനായാസ വിജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പപ്പുവ ന്യൂ ഗിനിയയെ അഫ്ഗാന്‍ വെറും 95 റണ്‍സില്‍ പുറത്താക്കി. അഫ്ഗാന്‍ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുത്താണ് വിജയിച്ചത്.

36 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 49 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗുല്‍ബദിന്‍ നയ്ബിന്റെ പോരാട്ടമാണ് അഫ്ഗാന്റെ വിജയം എളുപ്പമാക്കിയത്. താരത്തിനൊപ്പം 16 റണ്‍സുമായി മുഹമ്മദ് നബി പുറത്താകാതെ നിന്നു.

റഹ്മാനുല്ല ഗുര്‍ബാസ് (11), ഇബ്രാഹിം സാദ്രാന്‍ (0), അസ്മതുല്ല ഒമര്‍സായ് (13) എന്നിവരാണ് പുറത്തായ താരങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഫസല്‍ഹഖ് ഫാറൂഖിയാണ് പപ്പുവ ന്യൂഗിനിയയെ തകര്‍ത്തത്. നവീന്‍ ഉള്‍ ഹഖ് 2.5 ഓവറില്‍ വെറും നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

27 റണ്‍സെടുത്ത കിപ്ലിങ് ഡോറിഗയാണ് പപ്പുവയുടെ ടോപ് സ്‌കോറര്‍. 13 റണ്‍സെടുത്ത അലെയ് നാവോ, 11 റണ്‍സെടുത്ത ടോണി ഉറ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

Afghanistan into Super 8
ടി20ല്‍ ചരിത്രം കുറിച്ച് ഇംഗ്ലണ്ട്; ഒമാനെതിരെ കളി ജയിക്കാന്‍ എടുത്തത് വെറും 19 പന്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com