നമീബിയയെ തകര്‍ത്ത് ഇംഗ്ലണ്ട്, വെടിക്കെട്ട് ബാറ്റിങ്ങുമായി ഹാരി ബ്രൂക്ക്; സൂപ്പര്‍ എട്ട് സാധ്യത ഇങ്ങനെ

ടി20 ലോകകപ്പ് ക്രിക്കറ്റില്‍ നമീബിയയെ പരാജയപ്പെടുത്തി സൂപ്പര്‍ എട്ട് സാധ്യത നിലനിര്‍ത്തി ഇംഗ്ലണ്ട്
T20 World Cup
ഇം​ഗ്ലണ്ട് ബാറ്റിങ്image credit: T20 World Cup

നോര്‍ത്ത് സൗണ്ട്: ടി20 ലോകകപ്പ് ക്രിക്കറ്റില്‍ നമീബിയയെ പരാജയപ്പെടുത്തി സൂപ്പര്‍ എട്ട് സാധ്യത നിലനിര്‍ത്തി ഇംഗ്ലണ്ട്. ഇനി ഓസ്ട്രേലിയ-സ്‌കോട്ട്ലന്‍ഡ് മത്സരത്തിന്റെ ഫലമാണ് ഇംഗ്ലണ്ടിന്റെ ഭാവി നിര്‍ണയിക്കുക. മഴമൂലം പോയിന്റ് വീതിച്ചാലും ഇംഗ്ലണ്ടിന് തിരിച്ചടിയാകും. നിലവില്‍ ഇംഗ്ലണ്ടിനും സ്‌കോട്ട്‌ലന്‍ഡിനും അഞ്ചുവീതം പോയിന്റ് ഉണ്ട്. ഇംഗ്ലണ്ടിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളെല്ലാം പൂര്‍ത്തിയായി. സ്‌കോട്ട്‌ലന്‍ഡിന് ഓസ്‌ട്രേലിയയുമായുള്ള മത്സരമാണ് ബാക്കിയുള്ളത്. ഇതില്‍ സ്‌കോട്ട്‌ലന്‍ഡ് ജയിച്ചാല്‍ ഇംഗ്ലണ്ട് പുറത്താകും. മഴ മൂലം പോയിന്റ് വീതിച്ചാലും ഇംഗ്ലണ്ടിന് മുന്നില്‍ സൂപ്പര്‍ എട്ടിലേക്കുള്ള വാതില്‍ അടയും.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് 41 റണ്‍സിനാണ് നമീബിയയെ പരാജയപ്പെടുത്തി. ഹാരി ബ്രൂക്കിന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിന് നമീബിയയ്ക്കെതിരെ തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. മഴ ദീര്‍ഘനേരം മത്സരത്തെ തടസ്സപ്പെടുത്തിയതോടെ പുറത്താകല്‍ ഭീഷണിയിലായിരുന്നു ഇംഗ്ലണ്ട്. ഒടുവില്‍ 11 ഓവറാക്കി വെട്ടിചുരുക്കിയ മത്സരം വീണ്ടും മഴയെത്തിയതോടെ 10 ഓവറാക്കി മാറ്റി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പത്തോവറില്‍ 122 റണ്‍സെടുത്തു. രണ്ടാമത് ബാറ്റ് ചെയ്യാനെത്തിയ നമീബിയയ്ക്ക് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 126 റണ്‍സായിരുന്നു വിജയലക്ഷ്യം. പത്ത് ഓവറില്‍ 84 റണ്‍സെടുക്കാനെ നമീബിയയ്ക്ക് ആയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നേരത്തെ ടോസ് നേടിയ നമീബിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തില്‍ പതറിയ ഇംഗ്ലണ്ടിനെ ജോണി ബെയര്‍‌സ്റ്റോയും ഹാരി ബ്രൂക്കുമാണ് കരകയറ്റിയത്. ഹാരി ബ്രൂക്ക് 20 പന്തില്‍നിന്ന് 47 റണ്‍സടിച്ചപ്പോള്‍ ബെയര്‍‌സ്റ്റോ 18 പന്തില്‍ നിന്ന് 31 എടുത്തു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 122 അടിച്ചത്.

മറുപടി ബാറ്റിങ്ങിൽ ഓപ്പണര്‍ മൈക്കല്‍ വാന്‍ ലിന്‍ഗന്‍ നമീബിയയ്ക്കായി 29 പന്തില്‍നിന്ന് 33 റണ്‍സെടുത്തു. 12 പന്തില്‍ നിന്ന് ഡേവിഡ് വീസ് 12 പന്തില്‍ നിന്ന് 27 ഉം സ്‌കോര്‍ ചെയ്തു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സില്‍ അവരുടെ ഇന്നിങ്സ് അവസാനിച്ചു.

ഗ്രൂപ്പ് ബിയില്‍ സ്‌കോട്ട്‌ലന്‍ഡുമായുള്ള മത്സരം മഴകാരണം ഉപേക്ഷിക്കുകയും ഓസ്‌ട്രേലിയയോട് തോല്‍ക്കുകയും ചെയ്തതോടെയാണ് നിലവിലെ ചാമ്പ്യന്മാര്‍ പ്രതിസന്ധിയിലായത്. കളിച്ച മൂന്ന് കളികളിലും ജയിച്ച ഓസ്ട്രേലിയ ഇതിനോടകം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

T20 World Cup
ടി20 ലോകകപ്പ്: ഇന്ത്യ- കാനഡ മത്സരം ഉപേക്ഷിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com