ഏഴ് റണ്‍സിനിടെ അവസാന അഞ്ച് വിക്കറ്റുകള്‍; ബംഗ്ലാദേശ് സൂപ്പര്‍ എട്ടില്‍

സൂപ്പര്‍ എട്ടിലെത്തുന്ന അവസാനത്തെ ടീമാണ് ബംഗ്ലാദേശ്.
Bangladesh beat Nepal to qualify for Super Eights
സൂപ്പര്‍ എട്ടില്‍ കടന്നതിന് പിന്നാലെ ബംഗ്ലാദേശ് ആരാധകരുടെ ആഹ്ലാദം എക്‌സ്‌

കിങ്സ്റ്റണ്‍: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ കടന്ന് ബംഗ്ലാദേശ്. ഗ്രൂപ്പ് ഡിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ നേപ്പാളിനെ 21 റണ്‍സിന് വീഴ്ത്തിയാണ് ബംഗ്ലാദേശിന്റെ വിജയം ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 19.3 ഓവറില്‍ 106 റണ്‍സ് നേടി പുറത്തായെങ്കിലും നേപ്പാള്‍ 19.2 ഓവറില്‍ 85 റണ്‍സിന് ഓള്‍ഔട്ടായി. സൂപ്പര്‍ എട്ടിലെത്തുന്ന അവസാനത്തെ ടീമാണ് ബംഗ്ലാദേശ്.

നാലോവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലുവിക്കറ്റ് പിഴുതെടുത്ത താന്‍സിം ഹസന്‍ സാക്കിബ് ആണ് നേപ്പാളിനെ തകര്‍ത്ത്. ഇതില്‍ രണ്ട് ഓവര്‍ മെയ്ഡനും ആയിരുന്നു. മുസ്താഫുര്‍ റ്ഹ്മാനും സമാനമായ രീതിയിലാണ് പന്തെറിഞ്ഞത്. എന്നാല്‍ വിക്കറ്റുകളുടെ എണ്ണത്തില്‍ ഒന്നിന്റെ കുറവുണ്ടായി. അവശേഷിക്കുന്ന വിക്കറ്റുകള്‍ ഷാക്കിബ് അല്‍ഹസനും താസ്‌കിന്‍ അഹമ്മദും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരുഘട്ടത്തില്‍ 5ന് 78 റണ്‍സ് എന്ന നിലയിലുള്ള നേപ്പാളിന്റെ അവസാന അഞ്ച് വിക്കറ്റുകള്‍ ഏഴ് റണ്‍സ് എടക്കുന്നതിനിടെ വീണു. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച മികച്ച പോരാട്ടം കാത്തിരുന്നവരെ നിരാശപ്പെടുത്തുന്നതായി ടീമിന്റെ പ്രകടനം. ബംഗ്ലാദേശിനായി 17 റണ്‍സ് എടുത്ത ഷാക്കിബ് ആണ് ടോപ്‌സ്‌കോറര്‍.

Bangladesh beat Nepal to qualify for Super Eights
എറിക്സണിലൂടെ ഡെന്മാർക്ക്, യാൻസയിലൂടെ തിരിച്ചടിച്ച് സ്ലൊവേനിയ; സമനിലയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com