ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് കൂടുതല്‍ അടുത്ത് ഗംഭീര്‍; മുഖാമുഖം നാളെയും

ബിസിസിഐ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുമായി അഭിമുഖം തുടരും
Gambhir Head Coach interview
ഗൗതം ഗംഭീര്‍ട്വിറ്റര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്കുള്ള ഗൗതം ഗംഭീറിന്റെ ദൂരം കുറയുന്നു. ഗംഭീര്‍ ഇന്ന് ബിസിസിഐ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിക്കു മുന്നില്‍ അഭിമുഖത്തിനു എത്തി. ഇന്ന് ഉച്ചയ്ക്ക് 12 മുതലാണ് അഭിമുഖം നടന്നത്. അഭിമുഖം നാളെയും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗംഭീര്‍ മാത്രമല്ല, ഇന്ന് ഡബ്ല്യുവി രാമനുമായും അഭിമുഖം നടന്നു. വിദേശ താരങ്ങളില്‍ ചിലരും അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരുമായുള്ള അഭിമുഖവും നാളെയുണ്ട്.

ടി20 ലോകകപ്പോടെ സ്ഥാനമൊഴിയുന്ന രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയെയാണ് ബിസിസിഐ തേടുന്നത്. രാഷ്ട്രീയത്തില്‍ നിന്നു പിന്‍മാറി ക്രിക്കറ്റില്‍ സജീവമാകുന്നതിന്റെ ഭാഗമായി ഇത്തവണ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാമ്പില്‍ തിരിച്ചെത്തിയ ഗംഭീര്‍ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നേരത്തെ നായകനായി രണ്ട് തവണ കെകെആറിനു കിരീടം സമ്മാനിച്ച ക്യാപ്റ്റനായിരുന്നു ഗംഭീര്‍. താരം ടീം വിട്ട ശേഷം കൊല്‍ക്കത്തയ്ക്ക് കിരീട നേട്ടമില്ല. എന്നാല്‍ ഇത്തവണ ഗംഭീറിന്റെ നിര്‍ണായക തീരുമാനങ്ങളും ഇടപെടലുകളും ടീമിന്റെ ഘടനയെ മാറ്റി. അനായാസം ടീം കിരീടത്തിലേക്ക് സഞ്ചരിക്കുകയും ചെയ്തു.

പിന്നാലെയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ഗംഭീറിന്റെ പേര് ഉയര്‍ന്നത്. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയായി ബിസിസിഐ നിശ്ചയിച്ചത് മെയ് 27ആയിരുന്നു.

Gambhir Head Coach interview
തകര്‍പ്പന്‍ സെഞ്ച്വറി, 7000 റണ്‍സ്! മൂന്നാം റാങ്കിലേക്ക് കയറി സ്മൃതി മന്ധാന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com