
മുംബൈ: ബംഗ്ലാദേശിനെതിരായ വൈറ്റ് ബോള്‍ സീരീസ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കും. താലിബാന്‍ ഭരണം നില്‍ക്കുന്നതിനാല്‍ അഫ്ഗാന് സ്വന്തം നാട്ടില്‍ കളിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ഇതോടെയാണ് അവരുടെ ഹോം ഗ്രൗണ്ടായി ഇന്ത്യ മാറുന്നത്.
ഗ്രെയ്റ്റര്‍ നോയ്ഡയിലായിരിക്കും ബംഗ്ലാദേശ്, അഫ്ഗാന്‍ പരിമിത ഓവര്‍ പരമ്പര. അഫ്ഗാന്റെ ആവശ്യത്തിനു ബിസിസിഐ പച്ച കൊടി വീശി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായാണ് പോരാട്ടം. മൂന്ന് വീതം ഏകദിന, ടി20 പോരാട്ടങ്ങളാണ് ബംഗ്ലാദേശും അഫ്ഗാനും കളിക്കുന്നത്. ജൂലൈ 25 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഓഗസ്റ്റ് രണ്ട് മുതല്‍ ആറ് വരെയാണ് ടി20 പരമ്പരയിലെ മത്സരങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക