കോപ്പയ്ക്ക് നാളെ കിക്കോഫ്; സമയം, മത്സര ക്രമം... അറിയേണ്ടതെല്ലാം

അമേരിക്കയിലാണ് ഇത്തവണ കോപ്പ അമേരിക്ക പോരാട്ടം
Copa America 2024 starts
ട്വിറ്റര്‍

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തിനു നാളെ കിക്കോഫ്. നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30നാണ് ഉദ്ഘാടന പോരാട്ടം. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന അതിഥി രാഷ്ട്രമായ കാനഡയുമായി ഏറ്റുമുട്ടും. ഫുട്‌ബോളിലെ ഏറ്റവും പഴക്കമുള്ള പോരാട്ടങ്ങളില്‍ ഒന്നായ കോപ്പയുടെ 48ാം അധ്യായമാണ് ഇത്തവണ.

16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. അമേരിക്കയിലാണ് ഇത്തവണ കോപ്പ അമേരിക്ക പോരാട്ടം. ഇത് രണ്ടാം തവണയാണ് അമേരിക്ക ആതിഥേയത്വം വഹിക്കുന്നത്.

16 ടീമുകളെ നാല് ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിലും നാല് വീതം ടീമുകള്‍ കളിക്കും. കാനഡ, ജമൈക്ക, മെക്‌സിക്കോ, ആതിഥേയരായ യുഎസ്എ, പാനമ, കോസ്റ്റ റിക്ക എന്നിവയാണ് അതിഥി ടീമുകള്‍.

ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30, 5.30, 6.30നാണ് മത്സരങ്ങള്‍ ലൈവായി കാണാന്‍ സാധിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മത്സര ക്രമം

അര്‍ജന്റീന- കാനഡ: 21ന് പുലര്‍ച്ചെ 5.30

പെറു- ചിലി: 22ന് പുലര്‍ച്ചെ 5.30

ഇക്വഡോര്‍- വെനെസ്വല: 23ന് പുലര്‍ച്ചെ 3.30

മെക്‌സിക്കോ- ജമൈക്ക: 23ന് പുലര്‍ച്ചെ 6.30

യുഎസ്എ- ബൊളീവിയ: 24ന് പുലര്‍ച്ചെ 3.30

ഉറുഗ്വെ- പാനമ: 24ന് പുലര്‍ച്ചെ 6.30

കൊളംബിയ- പരാഗ്വെ: 25ന് പുലര്‍ച്ചെ 3.30

ബ്രസീല്‍- കോസ്റ്റ റിക്ക: 25ന് പുലര്‍ച്ചെ 6.30

പെറു- കാനഡ: 26ന് പുലര്‍ച്ചെ 3.30

ചിലി- അര്‍ജന്റീന: 26ന് പുലര്‍ച്ചെ 6.30

ഇക്വഡോര്‍- ജമൈക്ക: 27ന് പുലര്‍ച്ചെ 3.30

വെനെസ്വല- മെക്‌സിക്കോ: 27ന് പുലര്‍ച്ചെ 6.30

പാനമ- യുഎസ്എ: 28ന് പുലര്‍ച്ചെ 3.30

ഉറുഗ്വെ- ബൊളീവിയ: 28ന് പുലര്‍ച്ചെ 6.30

കൊളംബിയ- കൊസ്റ്റ റിക്ക: 29ന് പുലര്‍ച്ചെ 3.30

പരാഗ്വെ- ബ്രസീല്‍: 29ന് പുലര്‍ച്ചെ 6.30

അര്‍ജന്റീന- പെറു: 30ന് പുലര്‍ച്ചെ 5.30

കാനഡ- ചിലി: 30ന് പുലര്‍ച്ചെ 5.30

മെക്‌സിക്കോ- ഇക്വഡോര്‍: ജൂലൈ 1ന് പുലര്‍ച്ചെ 5.30

ജമൈക്ക- വെനെസ്വല: ജൂലൈ 1ന് പുലര്‍ച്ചെ 5.30

ബൊളീവിയ- പാനമ: 2ന് പുലര്‍ച്ചെ 6.30

യുഎസ്എ- ഉറുഗ്വെ: 2ന് പുലര്‍ച്ചെ 6.30

ബ്രസീല്‍- കൊളംബിയ: 3ന് പുലര്‍ച്ചെ 6.30

കോസ്റ്റ് റിക്ക- പരാഗ്വെ: 3ന് പുലര്‍ച്ചെ 6.30

ക്വാര്‍ട്ടര്‍ ഫൈനല്‍

ഒന്നാം ക്വാര്‍ട്ടര്‍: 5ന് പുലര്‍ച്ചെ 6.30

രണ്ടാം ക്വാര്‍ട്ടര്‍: 6ന് പുലര്‍ച്ചെ 6.30

മൂന്നാം ക്വാര്‍ട്ടര്‍: 7ന് പുലര്‍ച്ചെ 3.30

നാലാം ക്വാര്‍ട്ടര്‍: 7ന് പുലര്‍ച്ചെ 6.30

സെമി ഫൈനല്‍

ഒന്നാം സെമി: 10ന് പുലര്‍ച്ചെ 5.30

രണ്ടാം സെമി: 11ന് പുലര്‍ച്ചെ 5.30

ഫൈനല്‍

14ന് പുലര്‍ച്ചെ 5.30

Copa America 2024 starts
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com