'ഞാന്‍ ബുംറയുടെ ആരാധകന്‍', ഗുരുതരമായി പരിക്കേല്‍ക്കുകയാണെങ്കില്‍ മാത്രം...; ഉപദേശവുമായി അംബ്രോസ്

ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ പ്രകീര്‍ത്തിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം കര്‍ട്‌ലി അംബ്രോസ്
Curtly Ambrose
കര്‍ട്‌ലി അംബ്രോസ്ഫയൽ/ എഎഫ്പി

ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന് കളിക്കാനിരിക്കേ, ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ പ്രകീര്‍ത്തിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം കര്‍ട്‌ലി അംബ്രോസ്. ബുംറയുടെ വലിയ ആരാധകനാണ് താന്‍ എന്ന് പറഞ്ഞ അംബ്രോസ്, ഗുരുതരമായി പരിക്കേല്‍ക്കുകയാണെങ്കില്‍ മാത്രം ബൗളിങ് ആക്ഷന്‍ മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്ന് പറഞ്ഞു. ഇപ്പോള്‍ വരുന്ന നിര്‍ണായക കളികളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനെ കുറിച്ച് മാത്രം താരം ചിന്തിച്ചാല്‍ മതിയെന്നും അംബ്രോസ് പിടിഐയോട് പറഞ്ഞു.

'ബുംറയെക്കുറിച്ച് എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്, ഞാന്‍ അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനാണ്. ഞാന്‍ അവനെ ആദ്യമായി കണ്ടതുമുതല്‍ വ്യത്യസ്തമായി ബൗള്‍ ചെയ്യുന്ന താരമാണ് ബുംറ. അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷന്‍ ഏറെ ഫലപ്രദവുമാണ്. പരമ്പരാഗത പേസ് ബൗളര്‍മാരില്‍ നിന്ന് അദ്ദേഹം വ്യത്യസ്തനാണ്. അതാണ് എനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ പ്രധാന കാരണം.'- അംബ്രോസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Jasprit Bumrah
ബുംറഫയൽ

'ബുംറ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇപ്പോഴും എല്ലാ ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം നടത്തുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ആന്റിഗ്വയില്‍ കളിക്കാന്‍ വന്നപ്പോഴാണ് ഞാന്‍ അവനെ ആദ്യമായി കണ്ടുമുട്ടിയത്. വളരെ വ്യത്യസ്തമായി പന്തെറിയുന്ന ബുംറയുടെ ബൗളിങ് എപ്പോഴും ആസ്വദിക്കുന്ന ഒരാളാണ് ഞാന്‍'- അംബ്രോസ് കൂട്ടിച്ചേര്‍ത്തു.

'ബുംറയുടെ ബൗളിങ് ആക്ഷന്‍ പുറകില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന തരത്തിലുള്ളതാണ്. എന്നാല്‍ ഓരോ ഫാസ്റ്റ് ബൗളറും അത്തരത്തിലുള്ള റിസ്‌കുകള്‍ നേരിടേണ്ടി വരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബൗളര്‍മാര്‍ക്ക് സമാനതകളുണ്ടാകാം. പക്ഷേ അവര്‍ ഒരിക്കലും കൃത്യമായി ഒരുപോലെയായിരിക്കില്ല. എല്ലാവര്‍ക്കും വ്യത്യസ്ത ശൈലികളുണ്ട്, എല്ലാവരും വ്യത്യസ്തരാണ്. പരിക്കിന്റെ കാര്യത്തില്‍, ഓരോ ഫാസ്റ്റ് ബൗളര്‍ക്കും എപ്പോഴും പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അങ്ങനെ ചിന്തിച്ച് സമയം കളയേണ്ടതില്ല. നിങ്ങള്‍ അവിടെ പോയി നിങ്ങളുടെ കഴിവിന്റെ പരമാവധി ജോലി ചെയ്യണം. സംഭവിക്കാനുള്ളത് സംഭവിക്കും. ഗുരുതരമായി പരിക്കേല്‍ക്കുകയോ മറ്റോ സംഭവിക്കുകയാണെങ്കില്‍ മാത്രമേ ആക്ഷന്‍ മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ '- അംബ്രോസ് പറഞ്ഞു. വെസ്റ്റിന്‍ഡീസിനായി 98 ടെസ്റ്റുകള്‍ കളിച്ച 60 കാരനായ അംബ്രോസ് 405 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

Curtly Ambrose
കോഹ്‌ലി ഫോം വീണ്ടെടുക്കുമോ?; സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com