കുല്‍ദീപ് ഏക മാറ്റം; അഫ്ഗാനെതിരെ ടോസ് ഇന്ത്യക്ക്, ബാറ്റിങ്

മുഹമ്മദ് സിറാജിനു പകരമാണ് കുല്‍ദീപ് ഇലവനില്‍ വന്നത്
India chose to bat
കുല്‍ദീപ് യാദവ്എക്സ്

ബ്രിഡ്ജ്ടൗണ്‍: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.

മുഹമ്മദ് സിറാജിനു പകരം കുല്‍ദീപ് യാദവ് ഇലവനില്‍ എത്തിയതാണ് ഇന്ത്യയുടെ ഏക മാറ്റം. മലയാളി താരം സഞ്ജു സാംസണിനു അവസരം ഇത്തവണയും ലഭിച്ചില്ല.

മത്സരത്തിനു മഴ ഭീഷണി നില്‍ക്കുന്നുണ്ട്. കളിയുടെ രണ്ടാം പകുതിയില്‍ മഴ വില്ലനായേക്കുമെന്നാണ് പ്രവചനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴയില്‍ കളി നിന്നാല്‍ റിസര്‍വ് ദിനമില്ല. അതിനാല്‍ കുറഞ്ഞ ഓവര്‍ പോരാട്ടം കണ്ടാലും അത്ഭുതമില്ല. കളി തീരെ നടന്നില്ലെങ്കില്‍ ഇന്ത്യക്കും അഫ്?ഗാനിസ്ഥാനും ഓരോ പോയിന്റ് ലഭിക്കും. സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളില്‍ റിസര്‍വ് ദിനമുണ്ട്. ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ട ദിനമായ ഈ മാസം 24നു സെന്റ് ലൂസിയയിലും മഴ ഭീഷണിയുണ്ട്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്.

India chose to bat
ഇന്ത്യയുടെ ഹോം പോരാട്ടങ്ങള്‍; എതിരാളികള്‍ ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്; മത്സരക്രമം പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com