മഴ കളിച്ചു, ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 28 റണ്‍സ് ജയം

ഓസീസിനായി 35 പന്തില്‍ 53 റണ്‍സ് നേടി ഡേവിഡ് വാര്‍ണര്‍ പുറത്താകാതെ നിന്നു
Australia won by 28 runs against bangladesh
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 28 റണ്‍സ് ജയംഫെയ്‌സ്ബുക്ക്

നോര്‍ത്ത് സൗണ്ട്: ടി20 ലോകകപ്പില്‍ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 28 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

മറുപടി ബാറ്റിങ്ങില്‍ ഓസീസ് 11.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോഴായിരുന്നു മഴയെത്തിയത്. തുടര്‍ന്ന് മഴ നിയമ പ്രകാരം ഓസീസ് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

ഓസീസിനായി 35 പന്തില്‍ 53 റണ്‍സ് നേടി ഡേവിഡ് വാര്‍ണര്‍ പുറത്താകാതെ നിന്നു. ട്രാവിസ് ഹെഡ് 21 പന്തില്‍ നിന്ന് 31 റണ്‍സ് നേടി. മിച്ചല്‍ മാര്‍ഷ്(1) ആണ് പുറത്തായ മറ്റൊരു താരം. ആറ് പന്തില്‍ 14 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെലും പുറത്താകാതെ നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Australia won by 28 runs against bangladesh
സാനിയ മിര്‍സ - മുഹമ്മദ് ഷമി വിവാഹം?; പ്രതികരിച്ച് ടെന്നീസ് താരത്തിന്റെ പിതാവ്

36 പന്തില്‍ 41 റണ്‍സ് നേടിയ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍, 28 പന്തില്‍ 40 റണ്‍സ് നേടിയ തൗഹിദ് ഹൃദോയും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. ഓസീസ് നായകന്റെ ഹാട്രിക് പ്രകടനം ഉള്‍പ്പെടെ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കമ്മിന്‍സ് മൂന്നും, സാംപെ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സറ്റാര്‍ക്കും, സ്‌റ്റോയിനിസും മാക്‌സ്‌വെല്ലും ഒരോ വിക്കറ്റുകള്‍ വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com