
ന്യൂഡല്‍ഹി: ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി നിയമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തില്‍ ഗംഭീര്‍ ടീമിനെ അനുഗമിക്കില്ലെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന സാഹചര്യത്തില്‍ പകരം ഗംഭീര്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഗംഭീറുമായി ബിസിസിഐ കഴിഞ്ഞ ദിവസം അഭിമുഖം നടത്തിയെന്നും പരിശീലകനായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ആദ്യ പര്യടനം സിംബാബ്‌വെയിലേക്കാണ്. ഈ പരമ്പരയില്‍ സിംബാബ്‌വെയിലേക്ക് ടീം ഇന്ത്യയുടെ പരിശീലകനായി പോകുന്നത് നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്മണാകുമെന്നാണ് വിവരം.
ടി20 ലോകകപ്പിന്റെ ഫൈനല്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ആരംഭിക്കുന്നത്. ജൂലൈ ആറാം തീയതി തുടങ്ങുന്ന പരമ്പരയില്‍ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യയും സിംബാബ്‌വെയും തമ്മില്‍ കളിക്കുക. ജൂലൈ 6, 7, 10, 13, 14 തീയതികളിലാണ് പരമ്പരയിലെ മത്സരങ്ങള്‍. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 നാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത്.
ഇന്ത്യയുടെ പുതിയ പരിശീലകനായി ചുമതല ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന ഗൗതം ഗംഭീറിന്റെ ടീമിനൊപ്പമുള്ള ആദ്യ പരമ്പര ശ്രീലങ്കയ്ക്ക് എതിരെയാകുമെന്നാണ് റിപ്പോര്‍ട്ട്. സിംബാബ്‌വെ പര്യടനം കഴിഞ്ഞെത്തുന്ന ടീം ഇന്ത്യ ജൂലൈ പകുതിക്ക് ശേഷമാകും ശ്രീലങ്കന്‍ പര്യടനം നടത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക