ആദ്യം നല്‍കിയത് അസാധു, ഗുസ്തി താരം ബജ്‌റംഗ് പുനിയക്ക് വീണ്ടും സസ്‌പെന്‍ഷന്‍

ഉത്തേജക മരുന്നു നിയമങ്ങള്‍ താരം ലംഘിച്ചതായി നാഡ
Bajrang Punia suspended
ബജ്‌റംഗ് പുനിയട്വിറ്റര്‍

ന്യൂഡല്‍ഹി: ഒളിംപിക് മെഡല്‍ ജേതാവും ഗുസ്തി താരവുമായി ബജ്‌റംഗ് പുനിയയെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യാണ് താരത്തെ സസ്‌പെന്‍ഡ് ചെയ്തത്.

നേരത്തെ കുറ്റപത്രം നല്‍കാത്തതിനെ തുടര്‍ന്നു പുനിയയുടെ സസ്‌പെന്‍ഷന്‍ അച്ചടക്ക സമിതി അസാധുവാക്കിയിരുന്നു. പിന്നാലെയാണ് നാഡ വീണ്ടും നടപടിയെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാംപിള്‍ നല്‍കാന്‍ താരം വിസമ്മതിച്ചതാണ് സസ്‌പെന്‍ഷനു കാരണമെന്നു നാഡ പറയുന്നു. ഉത്തേജക മരുന്നു നിയമങ്ങള്‍ താരം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും സസ്‌പെന്‍ഷന്‍.

സസ്‌പെന്‍ഷന്‍ ചെയ്തുള്ള അറിയിപ്പ് താരത്തിനു ലഭിച്ചതായി ബജ്‌റംഗിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കഴിഞ്ഞ തവണയും വിചാരണയ്ക്ക് ഹാജരായിരുന്നു. ഇത്തവണയും ഹാജരാകും. താരം ഒരു തെറ്റും ചെയ്തിട്ടില്ലെന്നു അഭിഭാഷകന്‍ പറഞ്ഞു.

Bajrang Punia suspended
'വീണ്ടും കണ്ടതില്‍ സന്തോഷം പോക്കറ്റ് റോക്കറ്റ് മാന്‍'- പന്തിനെ കെട്ടിപ്പിടിച്ച് സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com