ചില്ലറ ഞെട്ടല്‍ അല്ല, ഓസ്‌ട്രേലിയ പെട്ടു!

ടി20 ലോകകപ്പ് സൂപ്പര്‍ 8 ഗ്രൂപ്പ് 1 സമവാക്യങ്ങള്‍, നാല് ടീമുകള്‍ക്കും സെമി സാധ്യത
അഫ്ഗാനിസ്ഥാനെതിരെ ക്യാച്ച് നഷ്ടപ്പെടുത്തുന്ന ഓസ്ട്രേലിയന്‍ താരം ആഷ്ടന്‍ ആഗര്‍
അഫ്ഗാനിസ്ഥാനെതിരെ ക്യാച്ച് നഷ്ടപ്പെടുത്തുന്ന ഓസ്ട്രേലിയന്‍ താരം ആഷ്ടന്‍ ആഗര്‍പിടിഐ

കിങ്‌സ്റ്റന്‍: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ് ഒന്നില്‍ നാല് ടീമിനും സെമി സാധ്യത. അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ചതോടെയാണ് സമവാക്യങ്ങള്‍ മാറുന്നത്.

നിലവില്‍ തുടരെ രണ്ട് വിജയങ്ങളുമായി ഇന്ത്യയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ഈ മാസം 25നു നടക്കുന്ന ബംഗ്ലാദേശ്- അഫ്ഗാനിസ്ഥാന്‍ പോരാട്ടം ഇതോടെ തീപ്പൊരിയാകും.

സെമിക്ക് അരികില്‍ ഇന്ത്യ

ഇന്ത്യയുടെ കാര്യത്തില്‍ കാര്യങ്ങള്‍ കുറച്ച് എളുപ്പമാണ്. ഓസ്‌ട്രേലിയയെ വീഴ്ത്തിയാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. വലിയ മാര്‍ജിന്‍ വിജയവും ആവശ്യമില്ല. നിലവില്‍ 2.43 നെറ്റ് റണ്‍റേറ്റും ഇന്ത്യക്കുണ്ട്. ഓസീസിനോടു വമ്പന്‍ തോല്‍വി വഴങ്ങിയാല്‍ മാത്രമേ പുറത്താകനുള്ള സാധ്യത നിലനില്‍ക്കുന്നുള്ളു. മാത്രമല്ല ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ഇന്ത്യയുടെ റണ്‍ റേറ്റിനെ മറികടക്കുകയും വേണം.

ഓസ്‌ട്രേലിയ കടമ്പകള്‍ താണ്ടണം

അഫ്ഗാനിസ്ഥാനോടേറ്റ അട്ടിമറി തോല്‍വി ഓസ്‌ട്രേലിയക്ക് വലിയ സമ്മര്‍ദ്ദമാകും. അടുത്ത മത്സരത്തില്‍ അവര്‍ക്ക് ഇന്ത്യയാണ് എതിരാളി. തുടരെ രണ്ട് മത്സരങ്ങള്‍ വിജയിച്ചെത്തുന്ന ഇന്ത്യയെ വീഴ്ത്തിയാല്‍ മാത്രമേ ഇനി ഓസ്‌ട്രേലിയക്ക് സെമി വാതില്‍ തുറന്നു കിട്ടു. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കിയ ഓസ്‌ട്രേലിയക്ക് അഫ്ഗാന്‍ നല്‍കിയത് ചില്ലറ ഷോക്കല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സാധ്യത തുറന്ന് അഫ്ഗാനിസ്ഥാന്‍

വമ്പന്‍മാരായ ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് സൂപ്പര്‍ 8 കടത്താതെ പുറത്താക്കിയ അഫ്ഗാന്‍ കിവികളുടെ അയല്‍ക്കാരായ കംഗാരുക്കേളയും അട്ടിമറിച്ചു. ഓസീസും പുറത്താകലിന്റെ വക്കില്‍. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്‌ക്കൊപ്പം അഫ്ഗാനിസ്ഥാന് സെമി പ്രതീക്ഷ കൂടുതല്‍ സജീവമാക്കാം. ഇനി ബംഗ്ലാദേശിനോടു തോറ്റാല്‍ ഇന്ത്യ ഓസ്‌ട്രേലിയയെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാലും അവര്‍ക്ക് നേരിയ ചാന്‍സുണ്ട്.

ബംഗ്ലാദേശ് നില്‍ക്കുമോ

ബംഗ്ലാദേശിനു വിദൂരമായൊരു സാധ്യതയുണ്ട്. കണക്കിലെ കളിയില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ഒരുപക്ഷേ അവര്‍ സെമി കണ്ടേക്കാം. വലിയ മാര്‍ജിനില്‍ അഫ്ഗാനിസ്ഥാനെ വീഴ്ത്താന്‍ ബംഗ്ലാദേശിനു സാധിക്കുകയും ഇന്ത്യ ഓസീസിനെതിരെ വമ്പന്‍ ജയം സ്വന്തമാക്കുകയും ചെയ്താല്‍ ഗ്രൂപ്പ് ചിത്രം മാറ്റാന്‍ ഒരുപക്ഷേ അവര്‍ക്കു സാധിച്ചേക്കും.

അഫ്ഗാനിസ്ഥാനെതിരെ ക്യാച്ച് നഷ്ടപ്പെടുത്തുന്ന ഓസ്ട്രേലിയന്‍ താരം ആഷ്ടന്‍ ആഗര്‍
3 ദിവസത്തിനിടെ 2 ഹാട്രിക്ക്! കമ്മിന്‍സ് എഴുതിയ പുതു ചരിത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com