ജര്‍മനിക്ക് ജീവശ്വാസമായി ഇന്‍ജുറി ടൈമിലെ ഗോള്‍; സ്വിറ്റ്‌സര്‍ലന്‍ഡിനോട് കഷ്ടിച്ച് രക്ഷപ്പെട്ടു, പ്രീക്വാര്‍ട്ടറില്‍

സ്വന്തം മൈതാനത്ത് അധികസമയത്ത് ജീവന്‍ തിരിച്ചുകിട്ടി ജര്‍മനി
EURO CUP
ഇൻജുറി ടൈമിൽ സമനില പിടിച്ച ജർമൻ താരങ്ങളുടെ ആഹ്ലാദപ്രകടനംIAMGE CREDIT: UEFA EURO 2024

ഫ്രാങ്ക്ഫര്‍ട്ട്: സ്വന്തം മൈതാനത്ത് അധികസമയത്ത് ജീവന്‍ തിരിച്ചുകിട്ടി ജര്‍മനി. ആദ്യപകുതിയിലെ 28-ാം മിനിറ്റില്‍ ഗോള്‍ നേടി സ്വിറ്റ്‌സര്‍ലന്‍ഡ് ജര്‍മനിയെ ഞെട്ടിച്ചെങ്കിലും സമയം ഉണ്ടലോ തിരിച്ചടിക്കാം എന്ന് കരുതിയ ജര്‍മനിയെ അവസാന നിമിഷം വരെ മുള്‍മുനയില്‍ നിര്‍ത്താന്‍ എതിര്‍ടീമിനായി. ഒടുവില്‍ ഒടുവില്‍ അധിക സമയത്തെ ആദ്യ മിനിറ്റില്‍ ജീവശ്വാസംപോലെ ജര്‍മനിയുടെ സമനില ഗോള്‍ നേടിയത്.

90 മിനിറ്റ് കഴിഞ്ഞതില്‍പ്പിന്നെയാണ് ഫ്രാങ്ക്ഫര്‍ട്ട് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളില്‍ ആവേശം പുനര്‍ജനിച്ചത്. ആദ്യപകുതിയിലെ 28-ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയ് നേടിയ ഗോളിലാണ് സ്വിറ്റ്സര്‍ലന്‍ഡ് മുന്നിലെത്തിയത്. രണ്ടാംപകുതിയുടെ അധികസമയത്ത് ജര്‍മനിക്ക് വേണ്ടി നിക്ലാസ് ഫുള്‍ക്രുഗ് ആണ് രക്ഷകനായത്. അവസാന 15 മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയാണ് ഫുള്‍ക്രുഗ് ജര്‍മനിയുടെ മാനം കാത്തത്. സമനിലയോടെ ഗ്രൂപ്പ് എ യില്‍ മൂന്ന് കളികളില്‍നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ ജര്‍മനി ഒന്നാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. മൂന്ന് കളികളില്‍ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റോടെ സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാമതായും ഫിനിഷ് ചെയ്തു.

28ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയ് നേടിയ ഗോളിലൂടെ സ്വിറ്റ്സര്‍ലന്‍ഡ് ലീഡ് നേടി. മുന്നേറ്റത്തില്‍ മികച്ച പ്രകടനം നടത്തിയ ജര്‍മനി, പ്രതിരോധത്തില്‍ വരുത്തിയ പിഴവാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ഗോളിലേക്ക് നയിച്ചത്. രാജ്യത്തിനുവേണ്ടി 14-ാമത്തെ മത്സരം കളിക്കുന്ന എന്‍ഡോയ് ഇതാദ്യമായാണ് സ്വിറ്റ്സര്‍ലന്‍ഡിനായി ഗോള്‍ നേടുന്നത്. സ്വിസ് താരങ്ങളുടെ പാസുവഴി എതിര്‍ ബോക്സിലെത്തിച്ച പന്ത്, റെമോ ഫ്രൈലര്‍ ബോക്സിന് മധ്യത്തിലേക്ക് നല്‍കി. ജര്‍മന്‍ പ്രതിരോധത്തെ മറികടന്ന് ഓടിയെത്തിയ എന്‍ഡോയ്ക്ക് ഉയര്‍ന്നെത്തിയ പന്തില്‍ വലതുകാല്‍വെച്ചുകൊടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രണ്ടാംപകുതിയുടെ ഇന്‍ജുറി ടൈമിലായിരുന്നു ജര്‍മനിക്ക് ജീവശ്വാസം നല്‍കിയ ഗോള്‍ പിറന്നത്. നിക്കോളാണ് ഫുള്‍ക്രജിന്റെ മനോഹരമായ ഹെഡറില്‍ ജര്‍മനി സമനില പിടിച്ചു. ഡേവിഡ് റോം നല്‍കിയ ക്രോസില്‍നിന്നായിരുന്നു ഗോള്‍. രണ്ടുപേരും പകരക്കാരായി ഇറങ്ങിയതായിരുന്നു. മുസിയാളയ്ക്ക് പകരമായിട്ടാണ് ഫുള്‍ക്രജ് ഇറങ്ങിയത്. പരിശീലകന്‍ നേജല്‍സ്മനിന്റെ നീക്കങ്ങള്‍ ഫലം കണ്ടു.

പന്തില്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്തിയതും ഷോട്ടുകള്‍ കൂടുതല്‍ ഉതിര്‍ത്തതും പാസുകള്‍ കൃത്യമായി നടത്തിയതുമെല്ലാം ജര്‍മനിയായിരുന്നു. പക്ഷേ, ഗോള്‍മാത്രം അകന്നുനിന്നു. സ്വിറ്റ്സര്‍ലന്‍ഡാവട്ടെ, കൗണ്ടര്‍ അറ്റാക്കുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. മത്സരത്തില്‍ മുസിയാളയുടെ മികച്ച നീക്കങ്ങള്‍ കണ്ടെങ്കിലും സ്വിസ് പ്രതിരോധത്തില്‍ തട്ടിനിന്നു.

EURO CUP
കൊടുങ്കാറ്റായി ബട്‌ലര്‍, തീതുപ്പി ജോര്‍ദാന്‍; യുഎസ്എയ്‌ക്കെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം, സെമിഫൈനലില്‍ കയറുന്ന ആദ്യടീം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com