ഋതുരാജ് അല്ല, ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍?

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ, റിയാന്‍ പരാഗ് കളിച്ചേക്കും
Shubman Gill Named Captain
ശുഭ്മാന്‍ ഗില്‍എക്സ്

മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്‍ നയിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ടി20 പരമ്പരയ്ക്കായി 20 അംഗ പ്രാഥമിക സംഘത്തെ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തതായും സമീപ ദിവസങ്ങളില്‍ തന്നെ ടീം പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നേരത്തെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടി20 ടീമിനെ ഋതുരാജ് ഗെയ്ക്‌വാദാണ് ടീമിനെ നയിച്ചത്. താരം ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനുമായിരുന്നു. എന്നാല്‍ ഋതുരാജിനു പകരം ഗില്ലിനാണ് നറുക്ക് വീണതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിലവില്‍ ടി20 ലോകകപ്പ് കളിക്കുന്ന നേരത്തെ രോഹിതിന്റെ അഭാവത്തില്‍ നായകന്‍മാരായിരുന്ന ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ക്കും വിശ്രമം അനുവദിക്കും.

ഐപിഎല്ലില്‍ തിളങ്ങിയ യുവ താരങ്ങളായ അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, നിതീഷ് റെഡ്ഡി, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷിത് റാണ തുടങ്ങിയവര്‍ക്ക് അവസരം ലഭിച്ചേക്കും. ഒപ്പം നിലവില്‍ ടി20 ലോകകപ്പ് ടീമിലുള്ള മലയാളി താരം സഞ്ജു സാംസണ്‍, യസശസ്വി ജയ്‌സ്വാള്‍, റിങ്കു സിങ് അടക്കമുള്ളവരും പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിച്ചേക്കും.

Shubman Gill Named Captain
'എട മോനെ, ഹാപ്പിയല്ലേ'- ടീം ഇന്ത്യ വിമാനത്തില്‍ സഞ്ജു 'രംഗണ്ണന്‍' (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com